സംഘ്പരിവാർ പ്രതിഷേധം മറികടന്ന് 'ഒരു ചായക്കടക്കാരന്‍റെ മൻ കീ ബാത്' പ്രദർശിപ്പിച്ചു
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകനായ സനു കുമ്മിൾ സംവിധാനം ചെയ്ത 'ഒരു ചായക്കടക്കാരൻ്റെ മൻ കീ ബാത് ' ഡോക്യുമെൻ്ററി സിന ിമ സംഘ്പാരിവാർ ഭീഷണി മറികടന്ന് ഡൽഹിയിൽ പ്രദർശിപ്പിച്ചു.
ക്ലോൺ സിനിമാ ആൾട്ടർനേറ്റീവാണ് ചിത്രം പ്രദർശി പ്പിക്കാൻ മുൻകൈയെടുത്തിരുന്നത്. നേരത്തെ ഡൽഹി കേരള ക്ലബ്ബിൽ 23ന് വൈകീട്ട് പ്രദർശനം നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും പ്രതിഷേധത്തെ തുടർന്ന് അവിടെ പ്രദർശിപ്പിക്കാൻ സാധിക്കാതെ വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘ്പരിവാർ പ്രതിഷേധം.
എന്നാൽ ചിത്രം പ്രദർശിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് അണിയറപ്രവർത്തകരും ക്ലോൺ സിനിമാ ആൾട്ടർനേറ്റീവും പിൻമാറിയില്ല. ഒടുവിൽ ഡൽഹി ജേണലിസ്റ്റ് യൂണിയൻ ചിത്രം പ്രദർശിപ്പിക്കാൻ തയാറായി രംഗത്തു വരികയും ചിത്രത്തിൻെറ പ്രദർശനം നടക്കുകയുമായിരുന്നു.
75കാരനായ യഹിയ എന്ന ചായക്കടക്കാരൻ നോട്ട് നിരോധനത്തെ തുടർന്ന് പ്രതിഷേധത്തിൻെറ ഭാഗമായി തൻെറ 23000 രൂപയുടെ നിരോധിച്ച നോട്ടുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും തലമുടി പകുതി ക്ഷൗരം ചെയ്യുന്നതും ഉൾപ്പടെയുള്ള രംഗങ്ങൾ ഡോക്യുമെൻററിയിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
