ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി
text_fieldsഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സന്ദർശനം. കേന്ദ്രമന്ത്രി വി. മുരളീധരൻ ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ അറിയിച്ചു.
ഡല്‍ഹി ഭദ്രാസനത്തിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ തലസ്ഥാനത്തെത്തിയത്.
പ്രധാനമന്ത്രിയുമായി സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സഭാ അധ്യക്ഷന്‍ വ്യക്തമാക്കി. എന്നാൽ, രാഷ ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
