ഓര്‍ഡിനന്‍സ് ഇറക്കുന്നത് ജനാധിപത്യത്തെ വഞ്ചിക്കലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: നിയമനിര്‍മാണ സഭകളെ നോക്കുകുത്തിയാക്കി തുടരെ ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം കോടതിക്ക് പുന$പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അടക്കമുള്ള ഏഴംഗ ഭരണഘടന ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പ്രകാരം ബിഹാറില്‍ നിയമിതരായ അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനുമുമ്പ് സര്‍ക്കാറുകള്‍ നിയമനിര്‍മാണ സഭയില്‍ അത് ചര്‍ച്ചചെയ്യണം. പാര്‍ലമെന്‍റിലോ സംസ്ഥാന നിയമസഭകളിലോ ചര്‍ച്ചചെയ്യാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഭരണഘടനയെ വഞ്ചിക്കലാണ്. തിരിച്ചയച്ച ഓര്‍ഡിനന്‍സുകള്‍ വീണ്ടും കൊണ്ടുവരുന്നത് ജനാധിപത്യ പ്രക്രിയയെ പരാജയപ്പെടുത്തലാണെന്നും അധികാരം പ്രസിഡന്‍റിലും ഗവര്‍ണര്‍മാരിലുമായി നിക്ഷിപ്തമാക്കലാണെന്നും കോടതി നിരീക്ഷിച്ചു.
നിയമനിര്‍മാണ സഭകളുടെ പരമാധികാരത്തെ റദ്ദു ചെയ്തു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ദെ, ആദര്‍ശ് കുമാര്‍ ഗോയല്‍, ഡോ. ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, യു.യു. ലളിത്, മദന്‍ ബി. ലോകുര്‍ എന്നിവരടങ്ങിയതാണ് ഭരണഘടന ബെഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
