Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഐ.ടി വിദ്യാർഥികൾക്ക് നൽകിയ ജോലി ഓഫറുകൾ പാലിച്ചില്ല; ഒറാക്കിൾ ഉൾപ്പെടെ 22 കമ്പനികൾക്ക് കാമ്പസ് വിലക്ക് വന്നേക്കും

text_fields
bookmark_border
ഐ.ഐ.ടി വിദ്യാർഥികൾക്ക് നൽകിയ ജോലി ഓഫറുകൾ പാലിച്ചില്ല; ഒറാക്കിൾ ഉൾപ്പെടെ 22 കമ്പനികൾക്ക് കാമ്പസ് വിലക്ക് വന്നേക്കും
cancel

ന്യൂഡൽഹി: ഐ.ഐ.ടി വിദ്യാർഥികൾക്ക് ജോലി വാഗ്ദാനം നൽകിയ ശേഷം നിയമനം നടത്താത്ത കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഐ.ഐ.ടികൾ. 150ലേറെ ജോലി ഓഫറുകൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് 22 റിക്രൂട്ടർമാർക്ക് രണ്ട് വർഷത്തേക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിൽ വിലക്കേർപ്പെടുത്താൻ ഐ.ഐ.ടികൾ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

വിലക്ക് നേരിടുന്ന കമ്പനികളുടെ പട്ടികയിൽ യു.എസ് സോഫ്റ്റ്‌വെയർ കമ്പനിയായ ഒറാക്കിളും ഉൾപ്പെടുന്നതായി കാമ്പസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഐ.ഐ.ടി വിദ്യാർഥികൾക്ക് നൽകിയ ഏകദേശം 40 ജോലി ഓഫറുകൾ ഒറാക്കിൾ പാലിച്ചില്ലെന്നാണ് റിപ്പോർട്ട്. നിരവധി സ്റ്റാർട്ടപ്പുകളും നടപടിക്ക് വിധേയമാകുന്ന കമ്പനികളുടെ പട്ടികയിലുണ്ടെന്നാണ് വിവരം. ഓൾ ഇന്ത്യ പ്ലേസ്‌മെന്റ് കമ്മിറ്റി (എ.ഐ.പി.സി) കൺവീനർ ജോൺ ജോസ് ഇടിയോടിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ നിയമനത്തിനായി ഒറാക്കിള്‍ ഐ.ഐ.ടികളെ സമീപിച്ചിട്ടില്ലെന്നും ജോസ് പറഞ്ഞു.

ഒറാക്കിള്‍ ജീവനക്കാരുടെ പുനഃസംഘടനാ നടപടികളിലൂടെ കടന്നുപോകുന്നതിനിടെയാണ് ഐ.ഐ.ടികളുടെ നടപടി. 2026 സാമ്പത്തിക വർഷത്തിലെ പുനഃസംഘടനാ പദ്ധതിയുടെ ചെലവ് 700 മില്യൺ ഡോളർ കൂടി ഉയർന്ന് ഏകദേശം 2.8 ബില്യൺ ഡോളറാകുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ എണ്ണം കുറക്കുന്നതും കരാറുകൾ അവസാനിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു..

ഓഫറുകൾ നൽകിയ ശേഷം നിയമനം വൈകിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്ത കമ്പനികളുമായി ഐ.ഐ.ടികൾ മാസങ്ങളായി ചർച്ച നടത്തിയിരുന്നു. ഒറാക്കിള്‍, ഇന്റർവ്യൂ കിക്ക്‌സ്റ്റാർട്ട്, സൂപ്പർഎജിഐ ഉൾപ്പെടെ 10-ലധികം കമ്പനികളോട് ഓഫറുകൾ പാലിക്കുകയോ ബാധിക്കപ്പെട്ട വിദ്യാർഥികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

അന്ന് ഏകദേശം 100 വിദ്യാർഥികളെയാണ് കമ്പനികളുടെ നടപടി ബാധിച്ചത്. പ്രശ്നം പരിഹരിക്കാൻ ആദ്യം സമയം നൽകുകയും പിന്നീട് ഓഫർ ലഭിച്ച വിദ്യാർഥികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.കഴിഞ്ഞ വർഷം ഓഫറുകൾ പാലിക്കാത്ത 10-11 കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ, ഈ വർഷത്തെ എണ്ണം സമീപകാല വർഷങ്ങളിലെ ഏറ്റവും ഉയർന്നതാണെന്ന് ജോസ് പറഞ്ഞു.

അതേസമയം, ബാധിക്കപ്പെട്ട വിദ്യാർഥികൾക്ക് മറ്റ് കമ്പനികളിൽ അവസരം ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഐ.ഐ.ടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബയോഡാറ്റ നിലവിലുള്ള റിക്രൂട്ടർമാർക്ക് കൈമാറി ഒഴിവുകളിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ബാധിക്കപ്പെട്ട വിദ്യാർഥികളിൽ ഏകദേശം 20 മുതൽ 30 ശതമാനം പേർക്ക് ഇതിനകം ജോലി ലഭിച്ചതായും ജോസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Job offers given to IIT students not honored; campus ban likely for 22 companies including Oracle
Next Story