Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണഘടന ദിനാഘോഷം...

ഭരണഘടന ദിനാഘോഷം പ്രതിപക്ഷം ബഹിഷ്​കരിക്കും

text_fields
bookmark_border
ഭരണഘടന ദിനാഘോഷം പ്രതിപക്ഷം ബഹിഷ്​കരിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​ദി​നം പ്ര​മാ​ണി​ച്ച്​ പാ​ർ​ല​മ​െൻറി​​െൻറ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ചൊ​വ്വാ​ഴ്​​ച ന​ട​ ക്കു​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും തീ​ര ു​മാ​നി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര​യി​ലും രാ​ജ്യ​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഭ​ര​ണ​ഘ​ട​ന​വ്യ​വ​സ്​​ഥ​ക​ൾ അ​ടി​ക്ക​ടി ലം​ഘി​ക്ക​പ്പെ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണി​ത്. ഭ​ര​ണ​ഘ​ട​ന ദി​നം പ്ര​മാ​ണി​ച്ച്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ പാ​ർ​ല​മ​െൻറി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​ർ പ​​ങ്കെ​ടു​ക്കും.

ഈ ​സ​മ​യം ഭ​ര​ണ​ഘ​ട​ന​ശി​ൽ​പി​യാ​യ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്​​ക​റു​ടെ പാ​ർ​ല​മ​െൻറ്​ വ​ള​പ്പി​ലെ പ്ര​തി​മ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​ണ്​ പ്ര​തി​പ​ക്ഷ തീ​രു​മാ​നം. ഡി.​എം​കെ, എ​ൻ.​സി.​പി, ആ​ർ.​ജെ.​ഡി, മു​സ്​​ലിം​ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സ്​ തു​ട​ങ്ങി യു.​പി.​എ സ​ഖ്യ​ക​ക്ഷി​ക​ളും ശി​വ​സേ​ന, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​എം, സി.​പി.​ഐ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളും സെ​ൻ​ട്ര​ൽ ഹാ​ളി​ലെ ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കും.

ഇ​ട​ക്കാ​ല നി​യ​മ​നി​ർ​മാ​ണസ​ഭ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തി​​െൻറ 70ാം വാ​ർ​ഷി​ക​മാ​ണ്​ ചൊ​വ്വാ​ഴ്​​ച. ഭ​ര​ണ​ഘ​ട​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്​ 1950 ജ​നു​വ​രി 26ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsConstitution Day CelebrationOption Boycott
News Summary - Option Boycott Constitution Day Celebration in India -India News
Next Story