Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷത്തി​െൻറ...

പ്രതിപക്ഷത്തി​െൻറ ഇംപീച്ച്​മെൻറ്​ പ്രമേയം രാഷ്​ട്രീയ ഉദ്ദേശ്യം വെച്ച്​ - ജസ്​റ്റിസ്​ എ.പി ഷാ

text_fields
bookmark_border
പ്രതിപക്ഷത്തി​െൻറ ഇംപീച്ച്​മെൻറ്​ പ്രമേയം രാഷ്​ട്രീയ ഉദ്ദേശ്യം വെച്ച്​ - ജസ്​റ്റിസ്​ എ.പി ഷാ
cancel

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയെ ഇംപീച്ച്​ ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം പൂർണമായും രാഷ്​ട്രീയ ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണെന്ന്​ മുൻ ഡൽഹി ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ എ.പി ഷാ. ഇംപീച്ച്​മ​​​െൻറ്​ കൊണ്ടുള്ള ഉദ്ദേശ്യം എന്താണെന്ന്​ വ്യക്​തമല്ല. പ്രതിപക്ഷത്തിന്​ പ്രമേയം പാസാക്കാനാവശ്യമായ അംഗങ്ങളില്ല. സ്​പീക്കർ പ്രമേയം അംഗീകരിക്കാം, തള്ളാം. എന്നാൽ ആ വിഷയം സുപ്രീം കോടതി മുമ്പാകെ എന്തു​േമ്പാഴേക്കും ചീഫ്​ ജസ്​റ്റിസ്​ സ്വാഭാവികയമായി പദവിയിൽ വിരമിച്ചിരിക്കുമെന്നും ഷാ എൻ.ഡി.ടി.വിയോട്​ പറഞ്ഞു. 

കഴിഞ്ഞ വർഷം ആഗസ്​തിൽ നിയമിതനായ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര ഒക്ടോബറിൽ വിരമിക്കും. 65 വയസാണ്​ ജഡ്​ജിമാരുടെ വിമരിക്കൽ പ്രായം. എന്നാൽ ചീഫ്​ ജസ്​റ്റി​സ്​ അധ്യക്ഷനായ ബെഞ്ച്​ അടുത്തി​െട നടത്തിയ വിധിന്യായങ്ങളെ ഷാ രൂക്ഷമായി വിമർശിച്ചു. 

നിങ്ങൾ മുതിർന്ന ജഡ്​ജിമാരെ അകറ്റി നിർത്തി. കുറച്ചു പേരെ തെരഞ്ഞടുത്തു. എന്നിട്ട്​ ജനങ്ങളോട്​ പറയുന്നു ചീഫ്​ ജസ്​റ്റിസ്​ തന്നെ ഒരു സ്​ഥാപനമാണ്​, ചീഫ്​ ജസ്​റ്റി​​​​െൻറ തീരുമാനം ചോദ്യം ചെയ്യാൻ പാടില്ല എന്ന്​. സുപ്രീം കോടതിയിൽ ജോലി പങ്കുവെക്കുന്ന രീതി നിങ്ങളു​െട സഹപ്രവർത്തകരിൽ തന്നെ സംശയമുളവാക്കുന്നവെങ്കിൽ ഇൗ സംവിധാനത്തി​​​​െൻറ പ്രവർത്തനത്തെ എങ്ങനെയാണ്​ ജനങ്ങൾ വിശ്വസിക്കുക എന്നും ഷാ ചോദിച്ചു. 

ചീഫ്​​ ജസ്​റ്റിസി​​​​െൻറ നടപടിക്കതി​െര വാർത്താസമ്മേളനം വിളിച്ച നാലു ജഡ്​ജിമാരിൽ ഒരാളായ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്​ ആണ്​ ദീപക്​ മിശ്രക്ക്​ ശേഷം ചീഫ്​ ജസ്​റ്റിസ്​ ആകേണ്ടത്​. രഞ്​ജൻ ഗോഗോയിയെ ചീഫ്​ ജസ്​റ്റിസ്​ ആക്കിയിട്ടില്ലെങ്കിൽ ആ ദിനം ഇന്ത്യയുടെ കറുത്ത ദിനമായിരിക്കുമെന്നും ഷാ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionsupreme court chief justicemalayalam newsDipak Mishraimpeachment motionJustice AP Shah
News Summary - Opposition's Impeachment Move On Politically Motivated Says AP Shah - India News
Next Story