Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷ ഐക്യം ഫോട്ടോ സെഷന് വേണ്ടി മാത്രം -ജെ.പി. നദ്ദ

text_fields
bookmark_border
JP Nadda
cancel
camera_alt

ജെ.പി. നദ്ദ

തിരുവനന്തപുരം: പട്ന സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം ഫോട്ടോ സെഷന് വേണ്ടി മാത്രമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. ബി.ജെ.പി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകനേതാക്കൾ നരേന്ദ്ര മോദിയെ അംഗീകരിക്കുമ്പോൾ പ്രതിപക്ഷത്തുള്ള ചിലർ കുറ്റം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിൻമുറക്കാരൻ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയിൽ ഇല്ലാതായതെന്ന് രാഹുൽ മനസ്സിലാക്കണം.

മോദി സർക്കാർ കേരളത്തിന് ചെയ്യുന്ന വികസന കാര്യങ്ങൾ സംസ്ഥാനം മറച്ചുവെക്കുകയാണ്. കേരളം മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. എ.ഐ കാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. ഭീകരവാദ പ്രവർത്തനത്തിനായി രാജ്യത്തെ 35 പേർ വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നതായും നദ്ദ പറഞ്ഞു.

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, ശോഭാ കരന്തലജെ, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, രാധാ മോഹൻ അഗർവാൾ, മുൻ സംസ്ഥാന അധ്യക്ഷൻമാരായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, ജില്ല പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Opposition unity only for photo session -JP Nadda
Next Story