Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരീക്ഷ പരിഷ്‍കാരം:...

പരീക്ഷ പരിഷ്‍കാരം: സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം

text_fields
bookmark_border
പരീക്ഷ പരിഷ്‍കാരം: സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം
cancel

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി രോ​ഷ​ത്തി​ന്റെ ചൂ​ട​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ, കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൊ​തു​പ​രീ​ക്ഷാ ഭേ​ദ​ഗ​തി ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ പൊ​ലീ​സ് അ​തി​ക്ര​മം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി പ്ര​തി​പ​ക്ഷം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ർ ച​ർ​ച്ച ന​ട​ക്കു​മ്പോ​ൾ സ​ഭ​യി​ൽ എ​ത്താ​ത്ത​തും പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ബി​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ് പ​റ​ഞ്ഞു. വേ​ഗ​ത്തി​ൽ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ഭേ​ദ​ഗ​തി​ക​ളെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, 2024ൽ ​നി​യ​മം കൊ​ണ്ടു​വ​ന്നി​ട്ടും 2025ലും ​തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യാ​ൻ സ​ർ​ക്കാ​റി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും ച​ർ​ച്ച​ക്ക് തു​ട​ക്കം കു​റി​ച്ച കോ​ൺ​ഗ്ര​സ് എം.​പി ഗൗ​ര​വ് ഗൊ​ഗോ​യ് പ​റ​ഞ്ഞു.

എ​ൻ.​ടി.​എ ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.​എ​സി​ന് പ്രി​യ​പ്പെ​ട്ട​യാ​ളാ​യ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ കേ​ന്ദ്രം സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പെ​ല്ലെ​റ്റ് തോ​ക്കു​ക​ൾ പ്ര​യോ​ഗി​ക്കാ​ൻ ആ​രാ​ണ് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ഭ​യി​ൽ പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജെ​ൻ​സി​യെ കൈ​യി​ലെ​ടു​ക്കാ​ൻ വെ​റു​തെ കാ​മ​റ ആം​ഗി​ളു​ക​ൾ മാ​റ്റി വി​ഡി​യോ പി​ടി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മാ​റ്റേ​ണ്ട​ത് കാ​മ​റ ആം​ഗി​ള​ല്ല, മ​ന​സ്സി​ന്റെ ആം​ഗി​ളാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

ആ​ർ.​എ​സ്.​എ​സ് പ്ര​ചാ​ര​ക​രെ തി​രു​കി​ക്ക​യ​റ്റി​യ​താ​ണ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പെ​ല്ലെ​റ്റ് ഗ​ൺ അ​ട​ക്കം ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​ണോ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു. ബ​ലാ​ത്സം​ഗ കേ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി​ക്കെ​തി​രെ പ്രി​യ​ങ്ക ന​ട​ത്തി​യ പ​രാ​മ​ർ​ശം ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.

ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച എ​ങ്ങ​നെ ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് പ​രി​ഹ​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യെ ര​ക്ഷി​ക്കാ​ൻ അ​വ​ർ ‘പ്ര​ധാ​നെ’ ഒ​ഴി​വാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പെ​ല്ലെ​റ്റ് ഗ​ൺ, ഷോ​ക്ക് ബാ​റ്റ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ണം. പ​രീ​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പോ​ലും ഔ​ട്ട്‌​സോ​ഴ്‌​സ് ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് രാ​ജ്യ​ത്തെ ഭ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​മി​ത് ഷാ ​സ​ഭ​യി​ൽ എ​ത്താ​തി​രു​ന്ന​തി​നെ കോ​ൺ​ഗ്ര​സ് എം.​പി കെ.​സി. വേ​ണു​ഗോ​പാ​ൽ ചോ​ദ്യം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളെ രാ​ജ്യ​ത്തി​ന്റെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ​യാ​ണ് പൊ​ലീ​സ് നേ​രി​ട്ട​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യാ​ൻ ആ​ത്മാ​ർ​ഥ​മാ​യ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ എ​ത്ര നി​യ​മം കൊ​ണ്ടു​വ​ന്നാ​ലും ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​പ​ക്ഷ​ത്തി​ന്റേ​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലൂ​ടെ​യും ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ​യും മോ​ദി സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ഭ​ദ്ര​മാ​ക്കു​ക​യാ​ണെ​ന്നും ബി.​ജെ.​പി എം.​പി ബാ​ൻ​സു​രി സ്വ​രാ​ജ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Opposition ProtestExam ReformationParliament houseCongressBJP
News Summary - സർക്കാറിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം
Next Story