Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ നുണ...

കോൺഗ്രസ്​ നുണ പ്രചരിപ്പിക്കുന്നു, സംഘർഷം ആളികത്തിക്കുന്നു -മോദി

text_fields
bookmark_border
കോൺഗ്രസ്​ നുണ പ്രചരിപ്പിക്കുന്നു, സംഘർഷം ആളികത്തിക്കുന്നു -മോദി
cancel

ധൻബാദ്​: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ്​ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്​. ​ ജനങ്ങൾ​ കോൺഗ്രസി​​​െൻറ അബദ്ധങ്ങളിൽ ചാടില്ലെന്ന്​ ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. ഝാർഖണ്ഡിലെ ധൻബാദി​ൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി ബിൽ അസമി​​​െൻറയോ മറ്റ്​ സംസ്ഥനങ്ങളുടേയോ പാരമ്പര്യം, സംസ്​കാരം, ഭാഷ എന്നിങ്ങനെയുള്ള ഒന്നിനെയും ബാധിക്കില്ല. വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന്​ ഉറപ്പ്​ നൽകുകയാണ്​. ​വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന്​ വേണ്ടിയാണ്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസി​​​െൻറ പ്രസ്​താവനക​ൾ കേട്ട്​ തെറ്റിദ്ധരിക്കപ്പെടരുത്​. കേന്ദ്രത്തിൽ കോൺഗ്രസ്​ ഭരണത്തിലിരുന്നപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ഒന്നും ചെയ്​തില്ല. അവർ ഈ സംസ്ഥാനങ്ങളെ അവഗണിക്കുകയാണ്​ ചെയ്​തത്​. കോൺഗ്രസും സഖ്യകക്ഷികളും അനധികൃത കുടിയേറ്റക്കാരെ രാഷ്​ട്രീയമായി ഉപയോഗപ്പെടുത്തുന്നുവെന്നും മോദി വിമർശിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർലമ​​െൻറിൽ കോൺഗ്രസ്​ ശക്തമായി ശബ്​ദമുയർത്തിയിരുന്നു. ബിൽ പാസാക്കിയതിനെതിരെ അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിപടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra Modioppositionindia newscitizenship billcab
News Summary - Opposition spreading lies on CAB: PM Modi - India news
Next Story