പ്രതിപക്ഷം വ്യാജം പ്രചരിപ്പിക്കുന്നു; രാജ്യത്തിനായി മോദിയുടെ നന്മകൾ തുടരുമെന്ന് ഖുശ്ബു
text_fieldsകോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിലും വിതരണം ചെയ്യുന്നതിലും കേന്ദ്രസർക്കാർ വരുത്തിയ വീഴ്ചകളെ ന്യായീകരിച്ചും പ്രതിപക്ഷത്തെ ആക്രമിച്ചും നടിയും നേതാവുമായ ഖുശ്ബു സുന്ദർ. പ്രതിപക്ഷം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും മോദി രാജ്യത്തിനായി നന്മകൾ ചെയ്യുന്നത് തുടരുമെന്നും അവർ ട്വീറ്റ് ചെയ്തു.
പ്രതിപക്ഷം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. കാര്യമെന്തായാലും എതിർക്കുക എന്നതാണ് അവർ ചെയ്യുന്നത്. അതു തന്നെയാണ് അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതും. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാേകണ്ടത് എങ്ങിനെയെന്ന് അവർ ഒരിക്കലും മനസിലാക്കില്ല. ഞങ്ങൾ ബി.ജെ.പിയും നരേന്ദ്ര മോദിജിയും രാജ്യത്തിനും രാജ്യനിവാസികൾക്കുമായി നന്മകൾ ചെയ്യുന്നത് തുടരും -ഖുശ്ബു ട്വീറ്റ് ചെയ്തു.
കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിലെ വീഴ്ചകൾ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി നടത്തിയ ട്വീറ്റ് സഹിതമായിരുന്നു ഖുശ്ബുവിെൻറ ട്വീറ്റ്. തമിഴ്നാട് ബി.ജെ.പിയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് സി.ടി രവി.
നേരത്തെ കോൺഗ്രസിലുണ്ടായിരുന്ന ഖുശ്ബു പിന്നീട് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. കോൺഗ്രസിെൻറ താര പ്രചാരകയായിരുന്ന ഖുശ്ബു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ താരപ്രചാരകയായിരുന്നു. എന്നാൽ, ബിജെ.പിയുടെ തെരഞ്ഞെടുപ്പ് ഫലം അവർ പ്രതീക്ഷിച്ചതിലും മോശമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

