വോട്ടുചോർച്ച; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം
text_fieldsഗ്യാനേഷ് കുമാർ
ന്യൂഡൽഹി: വോട്ട് ചോർച്ചാ വിവാദത്തിൽ മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം. വോട്ടർ പട്ടിക വിവാദത്തിൽ പ്രതിപക്ഷവും തെരഞ്ഞെടുപ്പ് കമീഷനും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായതിനു പിന്നാലെയാണ് നടപടി. ബി.ജെ.പിക്ക് വേണ്ടി കമീഷൻ ഹരിയാനയിലും കർണാടകയിലും മഹാരാഷ്ട്രയിലും വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
കർണാടകയിലെ മഹാദേവപുര അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പിയുടെ വിജയത്തിന് 1 ലക്ഷത്തിനു മുകളിൽ വോട്ടുകളിൽ കമീഷൻ തിരിമറി നടത്തിയെന്ന് രാഹുൽ ഗാന്ധി ആഗസ്റ്റ് 7ന് നടത്തിയ വെളിപ്പെടുത്തലിൽ പറഞ്ഞിരുന്നു. ഭരണഘടനയിൽ ആർട്ടിക്കിൾ324(5) പ്രകാരം സുപ്രീം കോടതി ജഡ്ജിനെ ഇംപീച്ച് ചെയ്യുന്ന അതേ നടപടി ക്രമത്തിലൂടെ മാത്രമേ തെരഞ്ഞെടുപ്പ് കമീഷണറെയും ഇംപീച്ച്മെന്‍റ് ചെയ്യാൻ കഴിയൂ.
രാഹൂൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഗ്യാനേഷ് കുമാർ ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി തെറ്റ് ആംഗീകരിച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നാണ് സമ്മേളനത്തിൽ കമീഷൻ ആവശ്യപ്പെട്ടത്. കമീഷൻ തിരഞ്ഞെടുത്ത് ടാർഗറ്റ് ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇലക്ഷൻ കമീഷന്‍റേത് ഒരു സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിന്‍റെ ശബ്ദമായി തോന്നുന്നില്ലെന്നും, ബി.ജെ.പിയുടെ ശബ്ദമാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

