ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ പാർലമെൻറിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആലോചിക്കാൻ 17 പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേർന്നു. യു.പി.എ ചെയർപേഴ്സൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പാർലമെൻറിെൻറ ൈലബ്രറി മന്ദിരത്തിലായിരുന്നു യോഗം. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരുമിച്ചുനിന്ന പാർട്ടികളാണ് വ്യാഴാഴ്ചയും ഒത്തുചേർന്നത്.
രാജ്യസഭ കടക്കാത്ത മുത്തലാഖ് ബിൽ വീണ്ടും കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ജസ്റ്റിസ് ലോയയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടുപേരുടെയും മരണത്തിൽ കോൺഗ്രസ് ദുരൂഹത ആരോപിക്കുകയും ചെയ്ത സാഹചര്യത്തിൽ യോഗം നിർണായകമായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സി.പി.എം നേതൃത്വത്തിൽ നടത്തിയ നീക്കവും നടന്നിരുന്നു. ഇതിനോട് കോൺഗ്രസ് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എൻ.സി.പി നേതാവ് ശരദ് പവാർ, കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർെഗ, നാഷനൽ കോൺഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ല, ആർ.ജെ.ഡിയുടെ ജയ്പ്രകാശ് നാരായൺ യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒ ബ്രയൻ, സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ, എസ്.പി നേതാവ് രാംഗോപാൽ യാദവ് തുടങ്ങിയവരും സംബന്ധിച്ചു. എന്നാൽ ബി.എസ്.പി യോഗത്തിൽ പെങ്കടുത്തില്ല.