Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിന്റെ രാജി; രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പ്രതിപക്ഷം

text_fields
bookmark_border
ഗ്യാനേഷ് കുമാറിന്റെ രാജി; രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പ്രതിപക്ഷം
cancel

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്നതിനിടെ, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ അനുമതി തേടി പ്രതിപക്ഷ പാർട്ടികൾ. എസ്.ഐ.ആർ ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷOpposition parties seeks appointment with President Droupadi Murmu on CEC Gyanesh Kumar issueണർക്കുമെതിരെ 'ഇന്ത്യ' മുന്നണി നേതാക്കൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് ഈ നീക്കം.

അതേസമയം, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഡൽഹിയിൽ പ്രതിപക്ഷ പാർലമെന്റ് അംഗങ്ങളെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചിരിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാക്കളുടെ യോഗം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്താൻ സമയം തേടിക്കൊണ്ടുള്ള കത്തിൽ നിയമസഭാംഗങ്ങൾ ഒപ്പുവെക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യാ മുന്നണി കക്ഷികളുടെ നേതാക്കൾ നിർവാചൻ സദനു നേരെ മാർച്ച് നടത്തിയെങ്കിലും ബാരിക്കേഡുകൾ തീർത്ത് പൊലീസ് അവരെ തടഞ്ഞു. പ്രതിഷേധത്തിന് ശേഷം ആകാശവാണി ഭവനുമുന്നിൽ കുത്തിയിരിപ്പ് സമരം നടന്നു. രാത്രി വരെ നീണ്ട സമരത്തിൽ ഡൽഹി നിരവധി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

വോട്ടർപട്ടിക പുനപരിശോധനയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ കാണാൻ അനുവദിക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opposition parties seeks appointment with President Droupadi Murmu on CEC Gyanesh Kumar issue
Next Story