Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാസഖ്യം: പ്രതിപക്ഷ...

മഹാസഖ്യം: പ്രതിപക്ഷ പാർട്ടികളുടെ യോഗം നവംബർ 22ന്​

text_fields
bookmark_border
മഹാസഖ്യം: പ്രതിപക്ഷ പാർട്ടികളുടെ യോഗം നവംബർ 22ന്​
cancel

ന്യൂഡൽഹി: ​ബി.ജെ.പിക്കെതിരായി മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി നവംബർ 22ന്​ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. അടുത്ത പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ പ്രതിപക്ഷത്തി​​​​​െൻറ ശക്​തിയറിയിക്കുക എന്നതാണ്​ യോഗത്തിലുടെ ലക്ഷ്യമിടുന്നത്​.

അഞ്ച്​ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്ത്​ തന്നെ നടക്കാനിരിക്കുകയാണ്​. ഇതിന്​ മുമ്പായി ​പ്രതിപക്ഷത്ത്​ ​െഎക്യം ഉറപ്പിക്കലും​ യോഗത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്​​. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ്​ ജനറൽ സെക്രട്ടറി അശോക്​ ഗെഹ്​ലോട്ടുമായി അമരാവതിയിൽ കൂടികാഴ്​ച നടത്തിയതിന്​ പിന്നാലെയാണ്​ പുതിയ നീക്കം.

ചന്ദ്രബാബു നായിഡു പ്രധാന പ്രാദേശിക പാർട്ടി നേതാക്കളുമായി ചർച്ച നടത്തി അവരെയെല്ലാം മോദി വിരുദ്ധ സഖ്യത്തി​​​​​െൻറ ഭാഗമാക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ മമത ബാനർജിയുമായി നവംബർ 19ന്​ ചർച്ച നടത്തുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത്​ മാത്രമാണ്​ തങ്ങളുടെ ലക്ഷ്യമെന്ന്​ ചന്ദ്രബാബു നായിഡു വ്യക്​തമാക്കി. വലിയൊരു ലക്ഷ്യത്തിനായി ചില കാര്യങ്ങൾ മറന്ന്​ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leadermalayalam newsN Chandrababu NaiduBJPBJP
News Summary - Opposition Parties to Meet in Delhi on November 22-India news
Next Story