പെഗസസ്: അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കും
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കും. സ്വതന്ത്ര അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാണ് വിവിധ കക്ഷികളുടെ ആവശ്യം.
പെഗസസ് വിഷയം എന്നത് രാജ്യ സുരക്ഷയിൽ ഏറ്റവും ഗൗരവമുള്ളതാണ്. ഭയരഹിതവും സമഗ്രവുമായ അന്വേഷണം നടക്കണമെന്നാണ് പ്രതിപക്ഷ ആവശ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചാരവൃത്തി വിഷയം പാർലമെന്‍റിൽ ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ കക്ഷികൾക്കെതിരെ ബി.ജെ.പി രംഗത്തു വന്നിരുന്നു. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയ ബി.ജെ.പി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു.
വിവാദത്തിൽ അന്വേഷണം ആവശ്യപ്പട്ട് മാധ്യമപ്രവർത്തകൻ എൻ.റാം, രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, അഭിഭാഷകൻ എം.എൽ.ശർമ്മ എന്നിവർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. മാധ്യപ്രവർത്തകർ, രാഷ്ട്രീയം നേതാക്കാൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെയെല്ലാം ഫോൺ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന കേസിൽ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടർച്ചയായി സ്തംഭിപ്പിക്കുന്ന ചാരവൃത്തി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 500 പ്രമുഖർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിയിരുന്നു.

