Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡ്യ സഖ്യം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തു; ആ മോഹം മനസിൽ ഇല്ലാത്തതിനാൽ നിരസിച്ചു -നിതിൻ ഗഡ്കരി

text_fields
bookmark_border
Nitin Gadkari
cancel

നാഗ്പൂർ: ലോക്സഭ തെര​ഞ്ഞെടുപ്പിന് മുമ്പ് ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാവ് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചിരുന്നതായി നിതിൻ ഗഡ്കരി. എന്നാൽ ജീവിതത്തിൽ അങ്ങനെയൊരു ലക്ഷ്യമില്ലാത്തതിനാൽ വാഗ്ദാനം നിരസിച്ചുവെന്നും നാഗ്പൂരിൽ ഗഡ്കരി വെളിപ്പെടുത്തി. ഒരു പദവിക്കും വേണ്ടി തന്റെ ആദർശങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

'പ്രധാനമന്ത്രിയാവുക എന്നത് എന്റെ ജീവിത ലക്ഷ്യമല്ല. അതിനാൽ എന്തിന് ഞാൻ നിങ്ങളുടെ പിന്തുണ സ്വീകരിക്കണമെന്ന് ഞാൻ പ്രതിപക്ഷ സഖ്യത്തിലെ ആ നേതാവിനോട് ചോദിച്ചു. ഒരു ആശയവും ചിന്താരീതിയും പിന്തുടരു​ന്ന വ്യക്തിയാണ് ഞാൻ. സ്വപ്നം പോലും കാണാത്തതെല്ലാം പാർട്ടി തന്നു. ഒരു വാഗ്ദാനത്തിലും ഞാൻ വീഴില്ല.''-എന്നാണ് മറുപടി നൽകിയതെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം, പ്രതിപക്ഷ സഖ്യത്തിലെ ഏത് നേതാവ് വാഗ്ദാനം നൽകിയതെന്ന് ഗഡ്കരി തുറന്നുപറഞ്ഞില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opposition offered to back me as PM, I refused says Gadkari
Next Story