Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി വിരുദ്ധ...

ബി.ജെ.പി വിരുദ്ധ സഖ്യരൂപീകരണം;​ അണിയറ നീക്കവുമായി ശരത്​ പവാർ

text_fields
bookmark_border
Sharad-Pawar
cancel

ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തു നിൽക്കുന്ന വേ​ാട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യ തലസ്ഥാനത ്ത്​ സഖ്യ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമാണ്​. എക്​സിറ്റ്​ പോൾ ഫലങ്ങൾ എൻ.ഡി.എ മുന്നണിക്ക്​ അനുകൂലമാ യെങ്കിലും ബി.ജെ.പി വിരുദ്ധ കക്ഷികളെ കൂട്ടിച്ചേർത്ത്​ എൻ.ഡി.എയെ ഭരണത്തിൽ നിന്ന്​ അകറ്റി നിർത്താനുള്ള ശ്രമങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എൻ.സി.പി നേതാവ്​ ശരത്​ പവാർ​.

ഇതിൻെറ ഭാഗമായി വൈ.എസ്​.ആർ കോൺഗ്രസ്​ നേതാവ്​ ജഗൻമോഹൻ റെഡ്ഡി, തെലങ്കാന രാഷ്​ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്​നായിക്​ എന്നിവരുമായി കൂടിക്കാഴ്​ച നടത്തി. കൂടാതെ ഇവരുമായി അദ്ദേഹം നിരന്തരമായി ഫോണിലും ബന്ധപ്പെട്ടതായാണ്​ റിപ്പോർട്ട്​​.

കോൺഗ്രസ്​ നേതൃത്വത്തിലുള്ള യു.പി.എ മുന്നണിക്ക്​ അവരുടെ സഹകരണത്തോടെ സുസ്ഥിര സർക്കാർ രൂപീകരിക്കാനുള്ള അവസരമുണ്ടായാൽ നവീൻ പട്​നായിക്കും ചന്ദ്രശേഖര റാവുവും ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പായും ലഭിക്കുമെന്നാണ്​ ശരത്​പവാർ വിശ്വസിക്കുന്നത്​. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബി.എസ്​.പി അധ്യക്ഷ മായാവതി, എസ്​.പി അധ്യക്ഷൻ അഖിലേഷ്​ യാദവ്, കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി​ എന്നിവരുമായി ചർച്ച നടത്തിയ ചന്ദ്രബാബു നായിഡുവുമായും ശരത്​ പവാർ ബന്ധ​പ്പെട്ടിട്ടുണ്ട്​.

കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി, ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി ദേവഗൗഡ എന്നിവരുമായി ചൊവ്വാഴ്​ച ചന്ദ്രബാബു നായിഡു കൂടിക്കാഴ്​ച നടത്തിയിരുന്നു. 543 സീറ്റുകളിൽ എൻ.ഡി.എക്ക്​ 300ഉം കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടി 122ഉം മറ്റുള്ളവർക്ക്​ 114ഉം സീറ്റുകളാണ്​ എക്​സിറ്റ്​ പോളുകൾ പ്രവചിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawaroppositionmalayalam newsBJP
News Summary - In Opposition Liaising To Stop BJP, Sharad Pawar Opens New Line -india news
Next Story