Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം; പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

text_fields
bookmark_border
കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം; പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു
cancel

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.

കർഷക വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ ആവശ്യകത രാഷ്ട്രപതിയെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി ചർച്ചകൾ കൂടാതെ പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തള്ളിയാണ് ഏകപക്ഷീയമായി ബിൽ പാസാക്കിയതെന്ന് ശരദ് പവാർ പറഞ്ഞു.

അതിനിടെ, പ്രക്ഷോഭം പരിഹരിക്കാനായി കേന്ദ്ര സർക്കാർ എഴുതി നൽകിയ വാഗ്ദാനങ്ങൾ കർഷകർ ഇന്ന് തള്ളിയിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. സമരം രാജ്യവ്യാപകമാക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. സംസ്ഥാന, ജില്ല കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - opposition leaders meet president over farm laws
Next Story