പ്രതിപക്ഷ നേതാക്കളുടെ അതിസുരക്ഷ കുറക്കുന്നു
text_fieldsന്യൂഡൽഹി: പ്രത്യേക സുരക്ഷ നൽകുന്ന അതിപ്രധാന വ്യക്തികളുടെ പട്ടിക വളരുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കളുടെ സുരക്ഷ കുറക്കാൻ മോദിസർക്കാർ ഒരുങ്ങുന്നു. ആൾദൈവങ്ങൾക്കും രാംദേവ് അടക്കം ഒരുപറ്റം സ്വാമിമാർക്കും പ്രത്യേക സംരക്ഷണം തുടരുേമ്പാൾ തന്നെയാണിത്.
ബിഹാർ മുൻമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ്, സമാജ്വാദി പാർട്ടി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, തമിഴ്നാട് മുൻമുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധി എന്നിവർക്ക് നൽകുന്ന ദേശസുരക്ഷ ഗാർഡുകളുടെ കരിമ്പൂച്ച സംരക്ഷണം മതിയാക്കാനാണ് സർക്കാർ നീക്കം. ഇവർ സംസ്ഥാനം വിട്ടു പോകുന്നില്ലെന്നാണ് പ്രധാനമായി ചൂണ്ടിക്കാട്ടുന്ന കാരണം.
യു.പി.എ സർക്കാറിെൻറ കാലത്ത് അതിസുരക്ഷ നൽകുന്ന വ്യക്തികളുടെ എണ്ണം 350 ആയിരുന്നെങ്കിൽ, ഇപ്പോഴത് 475 ആണ്. സെഡ്-പ്ലസ് വിഭാഗത്തിൽ വരുന്ന ഇൗ സുരക്ഷക്ക് 40 പേരുടെ സംരക്ഷണമാണ് നൽകുന്നത്. ഇത്തരത്തിൽ 50 പേർക്ക് സംരക്ഷണമുണ്ട്. മുൻസർക്കാറിെൻറ കാലത്ത് 26 പേർക്കു മാത്രമായിരുന്നു. സെഡ്-പ്ലസ് വിഭാഗത്തിൽ പെട്ടവർക്ക് 40 പേരുടെ സംരക്ഷണം ലഭിക്കുമെങ്കിൽ സെഡ്-കാറ്റഗറിയിൽ സംരക്ഷണത്തിന് 30 പേരുണ്ടാവും. വൈ-കാറ്റഗറിയിൽ 11 പേരുടെ സുരക്ഷയാണ് കിട്ടുക. യോഗ ഗുരു രാംദേവിന് മോദി സർക്കാർ സെഡ്-കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്.
മാതാ അമൃതാനന്ദമയിക്കും ഇൗ വിഭാഗം സുരക്ഷയാണ് കിട്ടുന്നത്. രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനും സാക്ഷി മഹാരാജ് എം.പിക്കും വൈ-കാറ്റഗറി സുരക്ഷയാണ്. 15 രാഷ്ട്രീയക്കാരുടെ മക്കൾക്ക് എൻ.എസ്.ജി സുരക്ഷയുണ്ട്. ഇക്കൂട്ടത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിെൻറ മകനും ഉൾപ്പെടുന്നു. വി.െഎ.പി സുരക്ഷ ഏറ്റവും കൂടുതൽ കിട്ടുന്ന നേതാക്കൾ യു.പിയിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻമുഖ്യമന്ത്രി മുലായം സിങ്, ബി.എസ്.പി നേതാവ് മായാവതി എന്നിവർ ഇക്കൂട്ടത്തിൽ പെടും.
അസമിൽ കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയ് മുഖ്യമന്ത്രിയായിരുന്നപ്പോൾ എൻ.എസ്.ജി സുരക്ഷ പിൻവലിച്ചെങ്കിലും, ബി.ജെ.പി നേതാവ് സർബാനന്ദ് സൊനേവാൾ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന് സുരക്ഷ ഏർപ്പെടുത്തി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു, ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി തുടങ്ങിയവർ മോദി സർക്കാർ വന്നശേഷം അതിസുരക്ഷ ഏർപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. അതിസമ്പന്നനായ മുകേഷ് അംബാനിക്ക് സെഡ്-കാറ്റഗറി സുരക്ഷയും ഭാര്യ നിത അംബാനിക്ക് ൈവ-കാറ്റഗറി സുരക്ഷയുമുണ്ട്. സുരക്ഷച്ചെലവ് അവർ വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
