ജഗൻ മോഹന് മോഹഭംഗം; പ്രതിപക്ഷ നേതാവ് പദവി ലഭിക്കില്ല
text_fieldsജഗൻ മോഹൻ റെഡ്ഡി
അമരാവതി: പ്രതിപക്ഷ നേതാവ് പദവി നൽകണമെന്ന വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ആവശ്യം ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കർ സി. അയ്യണ്ണപത്രുഡു നിരസിച്ചു. 18 എം.എൽ.എമാർ അല്ലെങ്കിൽ സഭയിലെ മൊത്തം സീറ്റുകളിൽ പത്തിലൊന്ന് ഉണ്ടായിരിക്കണമെന്ന മാനദണ്ഡം പാലിക്കാൻ പാർട്ടിക്ക് കഴിയാത്തതിനാൽ ആവശ്യം യുക്തിരഹിതമാണെന്നും സ്പീക്കർ അയ്യണ്ണപത്രുഡു വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഹൈകോടതി സ്പീക്കറെ വിളിച്ചുവരുത്തുകയോ ഉത്തരവുകൾ പുറപ്പെടുവിക്കാൻ നിർദേശിക്കുകയോ ചെയ്തെന്ന മാധ്യമ റിപ്പോർട്ടുകളെ അയ്യണ്ണപത്രുഡു നിഷേധിച്ചു. പ്രതിപക്ഷസ്ഥാനത്തിനുവേണ്ടി ജഗൻ മോഹൻ റെഡ്ഡി സമർപ്പിച്ച റിട്ട് ഹരജി ഹൈകോടതി അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ടി.ഡി.പി ഭരിക്കുന്ന നിയമസഭയിൽ 135 ടി.ഡി.പി എം.എൽ.എമാരും 21 ജനസേന എം.എൽ.എമാരും 11 വൈ.എസ്.ആർ.സി.പി എം.എൽ.എമാരും എട്ട് ബി.ജെ.പി എം.എൽ.എമാരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

