Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

വോട്ടുയന്ത്രത്തിനെതിരെ ആഞ്ഞടിച്ച്​ പ്രതിപക്ഷം

text_fields
bookmark_border
വോട്ടുയന്ത്രത്തിനെതിരെ ആഞ്ഞടിച്ച്​ പ്രതിപക്ഷം
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്രം മാ​റ്റി ബാ​ല​റ്റ്​ പേ​പ്പ​ർ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ടു​യ​ന്ത്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​പി​ൽ സി​ബ​ൽ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ സം​വി​ധാ​നം ജ​ന​ങ്ങ​ളും ത​ള്ള​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ടു​യ​ന്ത്ര​ത്തി​ൽ ആ​ർ​ക്കാ​ണ്​ വോ​ട്ടു ചെ​യ്​​ത​തെ​ന്ന് സെ​റ്റ്​ ചെ​യ്​​ത എ​ൻ​ജി​നീ​യ​ർ​ക്ക​ല്ലാ​െ​ത ആ​ർ​ക്കും​ അ​റി​യി​ല്ലെ​ന്ന്​ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. സോ​ഴ്​​സ്​ കോ​ഡ്​ എ​ന്താ​ണെ​ന്നോ, പ്രോ​ഗ്രാം എ​ന്താ​െ​ണ​ന്നോ ന​മു​ക്കാ​ർ​ക്കു​മ​റി​യി​ല്ല. എ​ൻ​ജി​നീ​യ​റെ വോ​ട്ടു​യ​ന്ത്രം ഏ​ൽ​പി​ക്കു​ന്നു. അ​യാ​ൾ ബാ​ല​റ്റ്​ പേ​പ്പ​ർ വോ​ട്ടു​യ​ന്ത്ര​ത്തി​ലി​ടു​ന്നു. വി​വി​പാ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ഇ.​സി.​എ​ൽ, ഭാ​ര​ത്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ് എ​ന്നി​വ​യു​ടെ​ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ​ത്​ ചെ​യ്യ​ു​ന്ന​ത്. ഒൗ​ട്ട്​ സോ​ഴ്സ് വ​ഴി​യാ​ണ്​ അ​ത്​ ന​ട​ത്തു​ന്ന​ത്. അ​വി​ടെ അ​പ്പോ​ൾ എ​ന്തു സം​ഭ​വി​ക്കു​ന്നു​വെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ ഞ​ങ്ങ​ൾ​ക്കോ ബി.​ജെ.​പി എം.​പി​മാ​ർ​​േ​ക്കാ അ​റി​യി​ല്ല.

ഇ​ല​ക്​​ട​റ​ൽ ബോ​ണ്ടു​ക​ൾ വ​ഴി ല​ഭി​ച്ച സം​ഭാ​വ​ന​ക​ളു​െ​ട ഉ​റ​വി​ടം മേ​യ്​ 30ന​കം ക​മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ബി.​ജെ.​പി പാ​ലി​ച്ചോ എ​ന്നും സം​ഭാ​വ​ന ന​ൽ​കി​യ​വ​രു​െ​ട പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യോ എ​ന്നും സ​ഭ​യെ അ​റി​യി​ക്കാ​ൻ ക​പി​ൽ സി​ബ​ൽ വെ​ല്ലു​വി​ളി​ച്ച​ു. 99.8 ശ​ത​മാ​നം ഇ​ല​ക്​​ട​റ​ൽ ബോ​ണ്ട്​ വ​ഴി​യു​ള്ള സം​ഭാ​വ​ന 10ല​ക്ഷ​ത്തി​​െൻറ​യും ഒ​രു കോ​ടി​യു​ടെ​യു​മാ​യി​രു​ന്നു. അ​തി​ൽ 95ശ​ത​മാ​ന​വും ബി.​ജെ.​പി​ക്ക്​ ല​ഭി​ച്ചു. ആ ​പ​ണ​ത്തി​​െൻറ ഉ​റ​വി​ടം സ​ഭ​ക്ക്​ മു​മ്പാ​കെ വെ​ക്ക​ണം -ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.

വോ​ട്ടു​യ​​ന്ത്ര​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ വി​ശ്വാ​സ​മി​ല്ല. അ​തി​നാ​ൽ ബാ​ല​റ്റി​ലേ​ക്ക്​​ലേ​ക്ക്​ തി​രി​ച്ചു​പോ​ക​ണ​മെ​ന്ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ രാം​ഗോ​പാ​ൽ യാ​ദ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ ഭൂ​പേ​ന്ദ്ര യാ​ദ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EVMmalayalam newsindia news
News Summary - opposition against evm -india news
Next Story