സ്വവർഗലൈംഗികതയെ എതിർത്തു; അച്ഛനെ മകനും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി കത്തിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ലഖ്നോ: സ്വവർഗലൈംഗികതയെ എതിർത്തതിന് മകൻ അച്ഛനെ കുത്തികൊന്ന് കത്തിച്ചു. മതുരയിലാണ് സംഭവം. മെയ് നാലിനാണ് കത്തിക്കരിഞ്ഞ് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ പിതാവിന്റെ മൃതദേഹം ലഭിക്കുന്നത്.
യുവാവും നാല് സുഹൃത്തുക്കളും ചേർന്നാണ് കൃത്യം നടത്തിയതെന്നാണ് റിപ്പോർട്ട്. അടുത്തിടെ മകനും സുഹൃത്തും തമ്മിൽ ബന്ധമുള്ളതായി പിതാവ് കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ യുവാവ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പിതാവിനെ കെട്ടിയിട്ട ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ചെങ്കിലും ദുർഗന്ധം വമിച്ചതോടെ കത്തിക്കുകയായിരുന്നു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

