Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷം ജാതിയുടേയും...

പ്രതിപക്ഷം ജാതിയുടേയും മതത്തി​േൻറയും പേരിൽ വിഭജനമുണ്ടാക്കുന്നു -യോഗി

text_fields
bookmark_border
പ്രതിപക്ഷം ജാതിയുടേയും മതത്തി​േൻറയും പേരിൽ വിഭജനമുണ്ടാക്കുന്നു -യോഗി
cancel

ലഖ്​നൗ: പ്രതിപക്ഷ രാഷ്​ട്രീയപാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഉപതെരഞ്ഞെടുപ്പുകളുടെ ഭാഗമായി ​പ്രവർത്തകരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യവേയാണ്​ യോഗി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്​.

സംസ്ഥാനത്തെ വികസനപ്രവർത്തികൾ പ്രതിപക്ഷത്തിന്​ വിറളിയുണ്ടാക്കുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനായി അവർ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും യോഗി പ്രതികരിച്ചു.

പ്രതിപക്ഷപാർട്ടികളുടെ ലക്ഷ്യം അപകടരമാണ്​. വിഭജനമുണ്ടാക്കുന്നത്​ അവരുടെ ഡി.എൻ.എയിലുള്ളതാണ്​. ഇതുപോലുള്ള ചിന്തയാണ്​ രാജ്യത്ത്​ ആദ്യം വിഭജനമുണ്ടാക്കിയത്​. ഇപ്പോൾ ജാതിയുടെയും മതത്തി​െൻറയും സമുദായത്തി​െൻറയും പേരിൽ വിഭജനമുണ്ടാക്കുകയാണ്​. ​ അവർക്ക്​ കുടുംബത്തിന്​ പിന്തുടർച്ചയുണ്ടാക്കുക മാത്രമാണ്​ താൽപര്യം. മറ്റൊന്നും പ്രതിപക്ഷത്തി​െൻറ വിഷയമല്ലെന്നും യോഗി കൂട്ടിച്ചേർത്തു.

ഹാഥറസിൽ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന്​ പിന്നാലെ ഉത്തർപ്രദേശ്​ സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷപാർട്ടികൾ രൂക്ഷവിമർശനമുയർത്തിയിരുന്നു.

ഏഴ്​ നിയമസഭ സീറ്റുകളിലേക്കാണ്​ ഉപതെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ആറുസീറ്റുകൾ ബി.ജെ.പിയും ഒരെണ്ണത്തിൽ സമാജ്​വാദി പാർട്ടിയുമാണ്​ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്​​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPYogi Adityanath
News Summary - Oppn parties have ‘division’ in their DNA: Adityanath
Next Story