Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോൺഗ്രസ്...

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവെ

text_fields
bookmark_border
congress digital membership
cancel

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് തിരിച്ചു വരുമെന്ന് സൂചന നൽകി സർവെ. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവെ പറയുന്നത്. 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോൾ സര്‍വെ ഫലം. ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദൾ എസിനു 21-27 സീറ്റും മറ്റു പാർട്ടികൾക്കു നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു.

കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു. കോണ്‍ഗ്രസ് 39-42 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍ എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും.

അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka ElecionCongress
News Summary - Opinion poll says Congress will come to power in Karnataka
Next Story