പാഠ്യപദ്ധതിയിൽ 'ഓപ്പറേഷൻ സിന്ദൂർ'; സുപ്രധാന തീരുമാനവുമായി ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്
text_fieldsഡെറാഡൂൺ: ഇന്ത്യൻ സായുധസേനയുടെ സമീപകാല സൈനിക നടപടിയായ 'ഓപ്പറേഷൻ സിന്ദൂർ' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്. സൈനിക നടപടിയിൽ പിന്തുണ പ്രഖ്യാപിച്ച മുസ്‌ലിം സംഘടനകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മദ്രസ വിദ്യാഭ്യാസ ബോർഡിൻറെ തീരുമാനം ഔദ്യോഗികമായി അറിയിച്ചതെന്ന് ബോർഡ് പ്രസിഡന്റ് മുഫ്തി ഷാമൂൺ ഖാസിമി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ സായുധ സേന നടത്തിയ ഈ സൈനിക നീക്കം ഭാവി തലമുറ മനസ്സിലാക്കുന്നതിനായി ഒരു പാഠ്യപദ്ധതി നടപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഖാസ്മി പറഞ്ഞു. ഉത്തരാഖണ്ഡിലുടനീളം 451 മദ്രസകളിലായി 50,000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എന്താണ് ഓപ്പറേഷൻ സിന്ദൂർ
ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിൽ നിരപരാധികളായ 26 കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയായി മേയ് 7ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

