Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഓപറേഷൻ സിന്ദൂർ:...

​ഓപറേഷൻ സിന്ദൂർ: രാ​ജ്‍നാ​ഥിനെതിരെ കോ​ൺ​ഗ്ര​സ് അവകാശലംഘന നോട്ടീസ്

text_fields
bookmark_border
​ഓപറേഷൻ സിന്ദൂർ: രാ​ജ്‍നാ​ഥിനെതിരെ കോ​ൺ​ഗ്ര​സ് അവകാശലംഘന നോട്ടീസ്
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‍നാ​ഥ് സി​ങ്ങി​നെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന ന​ട​പ​ടി​ക്ക് കോ​ൺ​ഗ്ര​സ്. ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്താ​വ​ന​യി​ൽ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വെ​ച്ച് പാ​ർ​ല​മെ​ന്‍റി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം. ഇ​ന്ത്യ​ൻ സൈ​നി​ക​രാ​രും വീ​ര​മൃ​ത്യു വ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞ​ത്.

സ​ഭാ​നി​യ​മ​ത്തി​ലെ ച​ട്ടം 223ന് ​കീ​ഴി​ൽ മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി എം.​പി​യും, പ​ബ്ലി​ക്ക് അ​ക്കൗ​ണ്ട്‍സ് ക​മ്മി​റ്റി (പി.​എ.​സി) അ​ധ്യ​ക്ഷ​നു​മാ​യ കെ.​സി വേ​ണു​ഗോ​പാ​ൽ ലോ​ക്‌​സ​ഭാ സ്‍പീ​ക്ക​ർ ഓം ​ബി​ർ​ള​ക്ക് ക​ത്തെ​ഴു​തി. പ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണ​വും ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റും സം​ബ​ന്ധി​ച്ച് 2025 ജൂ​ലൈ 28ന് ​ലോ​ക്‌​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ചാ​വേ​ള​യി​ലാ​ണ് ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് ആ​ർ​ക്കും ത​ന്നെ യാ​തൊ​രു ഹാ​നി​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ്‍നാ​ഥ് സി​ങ് പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. അ​തി​ന് വി​രു​ദ്ധ​മാ​യാ​ണ് ആ​റ് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ച കാ​ര്യം സ​ർ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് വേ​ണു​ഗോ​പാ​ൽ ക​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കു​ക​യോ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വെ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് അ​വ​കാ​ശ ലം​ഘ​ന​വും അ​ല​ക്ഷ്യ​വും ആ​കു​മെ​ന്ന കാ​ര്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്‌​സ​ഭ​യി​ലെ ച​ർ​ച്ചാ​വേ​ള​യി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട് ക​ള്ളം പ​റ​യു​ക​യാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രി ചെ​യ്ത​ത്. വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ ക​ർ​മ​ധീ​ര​ത​യും ജീ​വ​ത്യാ​ഗ​വും ജ​ന​ങ്ങ​ളി​ൽ നി​ന്ന് മ​റ​ച്ചു​വെ​ച്ച​ത് ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ടും സാ​യു​ധ​സേ​ന​യോ​ടു​മു​ള്ള പ​രി​ഹാ​സ​മാ​ണെ​ന്ന് എ​ക്‌​സി​ലെ പോ​സ്റ്റി​ൽ വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnath SinghIndian ArmyOperation Sindoor
News Summary - Operation Sindhoor: Congress moves breach of privilege notice against Rajnath Singh
Next Story