Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാ​പ​റേ​ഷ​ൻ താ​മ​ര:...

ഒാ​പ​റേ​ഷ​ൻ താ​മ​ര: എം.​എ​ൽ.​എ​മാ​ർ​ക്ക് ബി.​ജെ.​പി 100 കോ​ടി വാ​ഗ്ദാ​നം  ചെ​യ്തെ​ന്ന് കു​മാ​ര​സ്വാ​മി

text_fields
bookmark_border
ഒാ​പ​റേ​ഷ​ൻ താ​മ​ര: എം.​എ​ൽ.​എ​മാ​ർ​ക്ക് ബി.​ജെ.​പി 100 കോ​ടി വാ​ഗ്ദാ​നം  ചെ​യ്തെ​ന്ന് കു​മാ​ര​സ്വാ​മി
cancel

ബം​ഗ​ളൂ​രു: ജെ.​ഡി.​എ​സ് എം.​എ​ൽ.​എ​മാ​ർ​ക്ക് 100 കോ​ടി​യും മ​ന്ത്രി​സ്ഥാ​ന​വും ബി.​ജെ.​പി. നേ​താ​ക്ക​ൾ വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ജെ.​ഡി.​എ​സ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു. 32 എം.​എ​ൽ.​എ​മാ​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഒ​രാ​ളും ബി.​ജെ.​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് ത​യാ​റാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 100 കോ​ടി പ​ണ​മാ​യി ന​ൽ​കു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​ത്ര​യും ക​ള്ള​പ്പ​ണം എ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​വി​ടെ​യെ​ന്നും കു​മാ​ര​സ്വാ​മി തു​റ​ന്ന​ടി​ച്ചു.  2008ലെ ​ബി.​ജെ.​പി​യു​ടെ ഒാ​പ​റേ​ഷ​ൻ താ​മ​ര​യെ​ക്കു​റി​ച്ച് മ​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഈ ​അ​വ​സ​ര​ത്തി​ൽ എ​ല്ലാ​വ​രെ​യും ഒാ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. ‘ബി.​ജെ.​പി​യി​ൽ​നി​ന്നും കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ഒാ​ഫ​റു​ക​ൾ വ​ന്നി​രു​ന്നു. 

എ​ന്നാ​ൽ, 2004ലും 2005​ലും ബി.​ജെ.​പി​യൊ​ടൊ​പ്പം സ​ഖ്യം​ചേ​ർ​ന്ന എ‍​​െൻറ തീ​രു​മാ​നം അ​ച്ഛ​​​െൻറ ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ ക​റു​ത്ത അ​ട​യാ​ള​മാ​യി മാ​റി. ഇ​ന്ന് ആ ​ക​റു​ത്ത അ​ട​യാ​ളം മാ​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്. അ​തി​നാ​ൽ, ഞാ​ൻ കോ​ൺ​ഗ്ര​സി​നൊ​പ്പം പോ​കു​ക​യാ​ണ്’ കു​മാ​ര​സ്വാ​മി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mlasKumaraswamyOperation LotusBJP
News Summary - Operation Lotus": Kumaraswamy Says BJP Offered 100 Crores To His MLAs- India news
Next Story