Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൾക്കൂട്ട ആക്രമണം: പ്രധാനമന്ത്രിക്ക്​ കത്തയച്ച സാംസ്​കാരിക പ്രവർത്തകർക്കെതിരെ ​േകസെടുക്കണമെന്ന്​ ഹരജി

text_fields
bookmark_border
ആൾക്കൂട്ട ആക്രമണം: പ്രധാനമന്ത്രിക്ക്​ കത്തയച്ച സാംസ്​കാരിക പ്രവർത്തകർക്കെതിരെ ​േകസെടുക്കണമെന്ന്​ ഹരജി
cancel

മുസഫർപുർ (ബിഹാർ): മുസ്​ലിംകൾക്കും ദലിതർക്കുമെതിരെ വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലക്കെതിരെ പ്രധാനമന്ത്രിക്ക ്​ കത്തയച്ച ചലച്ചിത്ര-സാംസ്​കാരിക രംഗത്തെ പ്രമുഖരായ 49 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന ്ന്​ ഹരജി. സുധീർകുമാർ ഓജ എന്ന അഭിഭാഷകനാണ്​ ബിഹാറിലെ സി.ജെ.എം കോടതിയിൽ ഹരജി നൽകിയത്​. രാജ്യദ്രോഹക്കുറ്റത്തിന്​ പുറമെ മതവികാരം വ്രണപ്പെടുത്തൽ, ദേശീയോദ്​ഗ്രഥനത്തിന്​ വിഘാതം സൃഷ്​ടിക്കൽ എന്നിവയുൾപ്പെടെ ആരോപിച്ചാണ്​ ഹരജി.

പ്രധാനമന്ത്രിയുടെ മികച്ച പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതാണ്​ കത്തെന്ന്​ ഹരജിയിൽ ആരോപിച്ചു. ഹരജി ആഗസ്​റ്റ്​ മൂന്നിന്​ കോടതി പരിഗണിച്ചേക്കും.

‘ജയ്​ ശ്രീരാം’ വിളികൾ വിദ്വേഷക്കൊലകൾക്കുള്ള ​പ്രേരണയായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്​ അടൂർ ഗോപാലകൃഷ്​ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, മണിരത്​നം, അനുരാഗ്​ കശ്യപ്​, രാമചന്ദ്ര ഗുഹ, ശുഭ മുദ്​ഗൽ, രേവതി ഉൾപ്പെടെയുള്ള രാജ്യത്തെ ചലച്ചിത്ര-സാംസ്​കാരിക പ്രമുഖർ ചൊവ്വാഴ്​ചയാണ്​ പ്രധാനമന്ത്രിക്ക്​ കത്തയച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Open letter to PM Modi: Lawyer seek action against the 49 signatories- India news
Next Story