Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ഊട്ടി ട്രെയിൻ സർവിസ് റദ്ദാക്കി

text_fields
bookmark_border
https://www.madhyamam.com/tags/ooty-train
cancel
camera_alt

റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ നിലയിൽ

കോയമ്പത്തൂർ: മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ മേട്ടുപ്പാളയം -ഊട്ടി മൗണ്ടൻ ട്രെയിൻ സർവിസ് റദ്ദാക്കി. കല്ലാറിനും അടർലി സ്റ്റേഷനുമിടയിലാണ് പാറകളോടൊപ്പം മണ്ണിടിച്ചിലുമുണ്ടായത്. പാളത്തിൽ കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വീണ് കിടക്കുകയാണ്.

ഇരുനൂറോളം വിനോദസഞ്ചാരികളുമായി പോയ മൗണ്ടൻ റെയിൽവേ പകുതിവഴിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.

തമിഴിനാട്ടിലെ നീലഗിരി ജില്ലയിൽ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും മൂലം പലയിടത്തും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ കൂനൂരിന് സമീപം പാളത്തിൽ കൂറ്റൻ പാറക്കല്ല് വന്ന് വീണതിനെ തുടർന്ന് ട്രെയിൻ സർവിസ് തടസ്സപ്പെട്ടിരുന്നു. വിദേശികൾ ഉൾപ്പെടെ നൂറുക്കണക്കിന് വിനോദസഞ്ചാരികളുടെ യാത്രയാണ് അന്ന് മുടങ്ങിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story