Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണ്ണിടിച്ചില്‍: ഊട്ടി...

മണ്ണിടിച്ചില്‍: ഊട്ടി പര്‍വത ട്രെയിന്‍ സര്‍വിസ് ഇന്നും നാളെയും റദ്ദാക്കി

text_fields
bookmark_border
മണ്ണിടിച്ചില്‍: ഊട്ടി പര്‍വത ട്രെയിന്‍ സര്‍വിസ് ഇന്നും നാളെയും റദ്ദാക്കി
cancel

കോയമ്പത്തൂര്‍: ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഊട്ടി പര്‍വത ട്രെയിന്‍ സര്‍വിസ് ഡിസംബര്‍ 16, 17 തിയതികളില്‍ റദ്ദാക്കിയതായി സേലം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ചയും സര്‍വിസുണ്ടായിരുന്നില്ല. റിസര്‍വ് ചെയ്ത് മേട്ടുപാളയം സ്റ്റേഷനിലത്തെിയ നൂറുകണക്കിനുപേര്‍ നിരാശരായി മടങ്ങി. നാലുദിവസമായി നീലഗിരി ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ബുധനാഴ്ച മേട്ടുപാളയം -കൂനൂര്‍ റോഡില്‍ വന്‍ പാറ ഉരുണ്ട് റോഡിലേക്ക് വീണതിനാല്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കോത്തഗിരി വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. അതിനിടെയാണ് മേട്ടുപാളയം -കൂനൂര്‍ റെയില്‍പാളത്തിലും മണ്ണിടിച്ചില്‍ ഉണ്ടായത്.

ഹില്‍ഗ്രോവിനും കല്ലാറിനും ഇടക്കുള്ള ഭാഗത്ത് കല്ലും മണ്ണും വൃക്ഷങ്ങളും റെയില്‍പാളത്തിലേക്ക് വീണു. അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. കൂനൂര്‍- ഊട്ടി ട്രെയിന്‍ സര്‍വിസ് സാധാരണ പോലെ തുടരും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ooty heritage train
News Summary - ooty heritage train
Next Story