Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേതാക്കളെ വിമർശിക്കാൻ ...

നേതാക്കളെ വിമർശിക്കാൻ  മോദി അസത്യം പ്രചരിപ്പിക്കുന്നു  –ഉമ്മൻ ചാണ്ടി 

text_fields
bookmark_border
നേതാക്കളെ വിമർശിക്കാൻ  മോദി അസത്യം പ്രചരിപ്പിക്കുന്നു  –ഉമ്മൻ ചാണ്ടി 
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കാ​ൻ മോ​ദി അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ പ്ര​ചാ​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ന​രേ​ന്ദ്ര മോ​ദി​യെ​യും കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​മ​നി​ല​പോ​ലും തെ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​സം​ഗം. സ​ർ​ക്കാ​റി​നെ​യും രാ​ഷ്​​​ട്രീ​യ നേ​തൃ​ത്വ​ത്തെ​യും വി​മ​ർ​ശി​ക്കാം. എ​ന്നാ​ൽ, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും വി.​കെ. കൃ​ഷ്ണ​മേ​നോ​നെ​യും പോ​ലു​ള്ള നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കാ​ൻ​വേ​ണ്ടി സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു​പോ​ലും അ​റി​യു​ന്ന ച​രി​ത്ര​രേ​ഖ​ക​ൾ അ​ദ്ദേ​ഹം മാ​റ്റി​മ​റി​ച്ചു. 

നാ​ലു വ​ർ​ഷ​മാ​യി വാ​ഗ്ദാ​ന​ലം​ഘ​ന​ങ്ങ​ൾ മാ​ത്രം ന​ട​ത്തി​യ മോ​ദി ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റി​നെ 15 മി​നി​റ്റ്​ സം​സാ​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. ഞാ​ൻ അ​ദ്ദേ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ൽ ന​ട​പ്പാ​ക്കി​യോ എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാ​നാ​കു​മോ? അ​തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഒ​ന്നും മി​ണ്ടു​ന്നി​ല്ല. വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് മോ​ദി​യെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രാ​യ അ​മ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.  

‘1948ൽ ​പാ​കി​സ്താ​നെ​തി​രാ​യ യു​ദ്ധം ന​യി​ച്ച ക​ർ​ണാ​ട​ക​ക്കാ​ര​നാ​യ ജ​ന​റ​ൽ തി​മ്മ​യ്യ​യെ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു​വും പ്ര​തി​രോ​ധ മ​ന്ത്രി വി.​കെ. കൃ​ഷ്ണ​മേ​നോ​നും അ​വ​മ​തി​ക്കാ​ൻ ശ്ര​മി​ച്ചു’ എ​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച ബെ​ള്ളാ​രി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​ക്കാ​ല​ത്ത് വി.​കെ. കൃ​ഷ്ണ​മേ​നോ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യും ജ​ന​റ​ൽ തി​മ്മ​യ്യ സൈ​നി​ക മേ​ധാ​വി​യു​മാ​യി​രു​ന്നി​ല്ല. മോ​ദി​യു​ടെ തെ​റ്റാ​യ ഈ ​പ​രാ​മ​ർ​ശം പ​രി​ഹാ​സ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newskarnataka poll
News Summary - Oommen Chandy on Karnataka election campaign- Kerala news
Next Story