Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​ പകരക്കാരൻ...

മോദിക്ക്​ പകരക്കാരൻ രാഹുലെന്ന്​ എം.ഒ.ടി.എൻ സർവേ 

text_fields
bookmark_border
മോദിക്ക്​ പകരക്കാരൻ രാഹുലെന്ന്​ എം.ഒ.ടി.എൻ സർവേ 
cancel

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി​ക്ക്​ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ പ​ക​ര​ക്കാ​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ​ന്ന്​ ഇ​ന്ത്യാ ടു​ഡേ​യു​ടെ ‘മൂ​ഡ്​ ഒാ​ഫ്​ ദി ​നേ​ഷ​ൻ’ (എം.​ഒ.​ടി.​എ​ൻ) സ​​ർ​വേ. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്വീ​കാ​ര്യ​ത 2016 ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യി​രു​ന്ന 32 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 14 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി സ​ർ​വേ വ്യ​ക്​​ത​മാ​ക്കി. 

ജൂ​ലൈ​യി​ൽ ന​ട​ന്ന സ​ർ​വേ​യി​ൽ 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​ക്കു പ​ക​രം​വെ​ക്കാ​വു​ന്ന ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യാ​ണെ​ന്നാ​ണ്​ ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 12,100 പേ​ർ​ക്കി​ട​യി​ലാ​ണ്​ സ​ർ​വേ ന​ട​ത്തി​യ​ത്. രാ​ഹു​ൽ 46 ശ​ത​മാ​നം വോ​ട്ട്​ നേ​ടി​യ​പ്പോ​ൾ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി എ​ട്ടു​ ശ​ത​മാ​നം വോ​ട്ടു​​നേ​ടി ര​ണ്ടാ​മ​തെ​ത്തി. 

ആ​റു​ ശ​ത​മാ​നം വീ​തം വോ​ട്ടു​നേ​ടി​യ പി. ​ചി​ദം​ബ​ര​വും രാ​ഹു​ലി​​​െൻറ ​സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യും അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു. എ​സ്.​പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വി​നെ​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​നെ​യു​മാ​ണ്​ നാ​ലു​​ശ​ത​മാ​നം പേ​ർ മോ​ദി​ക്ക്​ പ​ക​ര​ക്കാ​രാ​യി പ​രി​ഗ​ണി​ച്ച​ത്. മ​ത​പ​ര​മാ​യി നോ​ക്കു​േ​മ്പാ​ൾ  47 ശ​ത​മാ​നം മു​സ്​​ലിം​ക​ളും 45 ശ​ത​മാ​നം ഹി​ന്ദു​ക്ക​ളും രാ​ഹു​ലാ​ണ്​ മോ​ദി​യു​ടെ പ​ക​ര​ക്കാ​ര​നാ​കാ​ൻ യോ​ഗ്യ​നെ​ന്ന്​ വി​ല​യി​രു​ത്തി​യെ​ന്ന്​ ഇ​ന്ത്യാ ടു​ഡേ വ്യ​ക്​​ത​മാ​ക്കി. 

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​നി​ന്നാ​ണ്​ രാ​ഹു​ലി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ ​േവാ​ട്ട്​ ല​ഭി​ച്ച​ത്​ (56 ശ​ത​മാ​നം). പ​ശ്ചി​​മ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ 52 ശ​ത​മാ​നം വോ​ട്ടും ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന്​ 36 ശ​ത​മാ​നം വോ​ട്ടും രാ​ഹു​ലി​ന്​ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ആ​റ്​ എം.​ഒ.​ടി.​എ​ൻ സ​​ർ​വേ​യി​ലും രാ​ഹു​ലി​​​െൻറ ജ​ന​കീ​യ​ത ചാ​ഞ്ചാ​ടു​ന്ന അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. 

2016 ആ​ഗ​സ്​​റ്റി​ൽ 23 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​പ്പോ​ൾ 2017 ജ​നു​വ​രി​യി​ൽ അ​ത്​ ഏ​ഴു ശ​ത​മാ​നം വ​ർ​ധി​ച്ചു. 2017 ജൂ​ലൈ​യി​ൽ വീ​ണ്ടും ഏ​ഴു ശ​ത​മാ​നം താ​ഴോ​ട്ട​ു​പോ​യി. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും (45 ശ​ത​മാ​നം) ജൂ​ലൈ​യി​ലും (46 ശ​ത​മാ​നം) രാ​ഹു​ലി​​ന്​ ല​ഭി​ച്ച പി​ന്തു​ണ​യി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsONTV Surveymood of the nationRahul Gandhi
News Summary - ONTV Survey: 46 per cent say Rahul Gandhi best alternative to Narendra Modi in 2019
Next Story