Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ തയാറുള്ളവർ മാത്രം ഇന്ത്യയിൽ മതി -ധർമേന്ദ്ര പ്രധാൻ
text_fieldsbookmark_border
ന്യൂഡൽഹി: ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ തയാറുള്ളവരെ മാത്രം ഇവിടെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ. എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധർമേന്ദ്ര.
‘ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവർ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചവരാണ്. എൻ.ആർ.സി എതിർക്കുന്നവർക്ക് രാജ്യം ഒരു തുറന്ന സ്ഥലമാക്കാനാണ് ആഗ്രഹം. ആർക്കും വന്ന് സ്വതന്ത്രമായി ചുറ്റിയടിക്കാനുള്ള സ്ഥലമായി രാജ്യത്തെ മാറ്റുകയാണോ വേണ്ടത്?’
‘അതിനാൽ, നമ്മൾ ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ തയാറുള്ളവരെ മാത്രം ഇവിടെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് നമ്മൾ ഉറപ്പാക്കണം’ -ബി.ജെ.പി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
