നിപ വൈറസ് പരിശോധനക്ക് അനുമതി രണ്ട് സ്ഥാപനങ്ങൾക്ക് മാത്രം
text_fieldsതിരുവനന്തപുരം: നിപ വൈറസ് സംസ്ഥാനത്തെ വിറപ്പിക്കുേമ്പാൾ അതിെൻറ സാന്നിധ്യം പരിശോധിക്കാനും ഗവേഷണത്തിനും രാജ്യത്ത് അനുമതിയുള്ളത് രണ്ട് സ്ഥാപനങ്ങൾക്ക് മാത്രം. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി (എൻ.െഎ.വി) യിലും ഭോപാലിലെ ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറി (എച്ച്.എസ്.എ.ഡി.എൽ) യിലും മാത്രം. മനുഷ്യെൻറ മരണത്തിനിടയാക്കുന്ന വൈറസ് ആയതിനാൽ സൂക്ഷ്മതയോെടയും ജാഗ്രതയോടെയും വേണം പരിശോധന നടത്താൻ.
അതിനാലാണ് ബയോ സേഫ്റ്റി ലെവൽ- 4 (ബി.എസ്.എൽ- 4) സാേങ്കതിക സൗകര്യമുള്ള രണ്ട് സ്ഥാപനങ്ങൾക്ക് മാത്രം കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അവർക്ക് മാത്രമാണ് വൈറസ് സാന്നിധ്യം വെളിപ്പെടുത്താനുള്ള അവകാശവും. മാരകവും മരണകാരണവുമായ വൈറൽ രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും പരിശോധനക്കുള്ള സൗകര്യമാണ് ബി.എസ്.എൽ- 4.
അപകടകാരികളായ പുതിയ വൈറസുകളെ കണ്ടെത്താൻ സംസ്ഥാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ കാര്യക്ഷമമല്ലെന്ന വാദമുയരുന്ന സാഹചര്യത്തിലാണ് രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ േമാളിക്യുലാർ വൈറോളജി സയൻറിസ്റ്റ് ഡോ. ഇ. ശ്രീകുമാർ ‘മാധ്യമ’ത്തോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഡെങ്കി, ചികുൻഗുനിയ, എലിപ്പനി തുടങ്ങി വൈറൽ പനികളും മറ്റ് വൈറൽ രോഗങ്ങളും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധിക്കാറുണ്ട്.
എന്നാൽ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ പോലുള്ള വൈറസ് ബാധയും എബോള, സാർസ്, പന്നിപ്പനി, പക്ഷിപ്പനി, കുരങ്ങുപനി തുടങ്ങിയവയുടെ വൈറസ് സാന്നിധ്യവും ബി.എസ്.എൽ- 4 സംവിധാനമുള്ളിടത്താണ് പരിശോധിക്കേണ്ടത്. മാത്രമല്ല, അപകടകരമായ ജൈവിക ഏജൻറുകൾ വേർതിരിച്ചെടുക്കുന്നതും ഇത്തരം ലാബിലേ പാടുള്ളൂ എന്നാണ് ചട്ടം. വൈറൽ ഹെമറാജിക് പനി, മാർബർഗ് വൈറസ്, ലസ വൈറസ്, ഹെൽട്ര വൈറസ്, നിപാ വൈറസ്, ഫ്ലാവി വൈറസ് എന്നിവയുടെ സാന്നിധ്യവും ഗവേഷണവും ഇവിടെയാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
