Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 529...

ഡൽഹിയിൽ 529 മാധ്യമപ്രവർത്തകരിൽ മൂന്ന്​ ​േപർക്ക്​ കോവിഡ്​

text_fields
bookmark_border
ഡൽഹിയിൽ 529 മാധ്യമപ്രവർത്തകരിൽ മൂന്ന്​ ​േപർക്ക്​ കോവിഡ്​
cancel

ന്യൂഡൽഹി: കോവിഡിൽ വിറങ്ങലിച്ച്​ നിൽക്കുന്ന രാജ്യത്തിന്​ ഡൽഹിയിൽ നിന്നൊരു ആശ്വാസ വാർത്ത. സംസ്​ഥാനത്ത്​ കോ വിഡ്​ ടെസ്​റ്റിന്​ വിധേയരാക്കിയ 529 മാധ്യമപ്രവർത്തകരിൽ മൂന്ന്​ പേർക്ക്​ മാത്രമാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന് ​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.

മഹമാരിയുടെ സമയത്ത്​​ മാധ്യമങ്ങളുടെ സേവനം അത്യാവശ്യമാണെന്നും. കോവിഡ്​ ബാധിതർക്ക്​ പെ​െട്ടന്ന്​ രോഗം ഭേദമാക​ട്ടെയെന്നും കെജ്​രിവാൾ ആശംസിച്ചു.

രാജ്യത്തിൻെറ വിവിധഭാഗങ്ങളിൽ മാധ്യമപ്രവർത്തകർക്ക്​ രോഗംപിടിപെടുന്നത്​ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ്​ ഡൽഹി സർക്കാർ പരിശോധന നടത്തിയത്​. പുറത്തിറങ്ങി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ പരിശോധിക്കുന്നതിനായി പ്രത്യേക കോവിഡ്​ ടെസ്​റ്റ്​ കേന്ദ്രവും അധികൃതർ ഒരുക്കി. കർണാടക സർക്കാറും സമാന നടപടി സ്വീകരിച്ചിരുന്നു.

കോവിഡിൻെറ പശ്ചാത്തലത്തിൽ ജോലിയിലേർപെടുന്ന മാധ്യമപ്രവർത്തകർ മതിയായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയവും നിർദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistsArvind Kejriwalcorona viruspandemiccovid test
News Summary - only three of 529 media persons Covid-19 positive in Delhi -india
Next Story