‘മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം, സനാതന ധർമം മാത്രമാണ് യഥാർഥ മതം’; വിദ്വേഷ പ്രസംഗത്തിന് പുരോഹിതനെതിരെ കേസ്
text_fieldsആത്മാനന്ദ സരസ്വതി
ബംഗളൂരു: മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ സമർഥ സിദ്ധാശ്രമ ട്രസ്റ്റ് പുരോഹിതനായ ആത്മാനന്ദ സരസ്വതിക്കെതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂൺ 15ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയാണ് കേസിനാധാരം. ‘സനാതന ധർമം മാത്രമാണ് ശരിയായ മതം, മറ്റെല്ലാം വെറും ഗ്രൂപ്പുകൾ മാത്രം“ -എന്നിങ്ങനെയാണ് പ്രസംഗം തുടങ്ങുന്നത്. പിന്നാലെ ആധുനിക ആയുധങ്ങളുപയോഗിച്ച് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണമെന്നും ഇയാൾ പറയുന്നുണ്ട്.
“സനാതന ധർമം മാത്രമാണ് ഈ രാജ്യത്ത് ശരിയായ ഏക മതം. മറ്റെല്ലാം കേവലം ഗ്രൂപ്പുകൾ മാത്രമാണ്. ആധുനിക ആയുധങ്ങളുപയോഗിച്ച് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം. സനാതന ധർമത്തിനെതിരാണെങ്കിൽ ആയിരക്കണക്കിനു പേരെ കൊല്ലുന്നതിൽ തെറ്റില്ല. അവരെ വെറുതെവിട്ട് നമ്മുടെ പൂർവികർ തെറ്റുചെയ്തിരിക്കുന്നു. ഇനി അത് സംഭവിക്കരുത്. അത്തരക്കാരെ ഇല്ലാതാക്കണം” -എന്നിങ്ങനെയാണ് ആത്മാനന്ദ സരസ്വതിയുടെ പരാമർശം.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമുണ്ടായി. ദൃശ്യങ്ങളുടെ ആധികാരിക പരിശോധിച്ച് ഉറപ്പാക്കിയശേഷം തിങ്കളാഴ്ചയാണ് പൊലീസ് സ്വമേധയാ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മതപരമായ സ്പർധ വളർത്താൻ ശ്രമിക്കുക, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

