Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാൻ​ വിദ്യാർഥികൾ...

രാജസ്​ഥാൻ​ വിദ്യാർഥികൾ സാൽവാർ കമ്മീസോ സാരിയോ ധരിക്കണമെന്ന്​ വിദ്യാഭ്യാസ വകുപ്പ്​

text_fields
bookmark_border
രാജസ്​ഥാൻ​ വിദ്യാർഥികൾ സാൽവാർ കമ്മീസോ സാരിയോ ധരിക്കണമെന്ന്​ വിദ്യാഭ്യാസ വകുപ്പ്​
cancel

ജയ്​പൂർ: രാജസ്​ഥാനിൽ കോളജിലെ പെൺകുട്ടികൾ സാൽവാർ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവൂവെന്ന്​ വിദ്യാഭ്യാസ വിഭാഗത്തി​​​​െൻറ നിർദേശം. അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പെൺകുട്ടികൾ ജീൻസും ടോപ്പുകളും ധരിക്കരുത്​. ദുപ്പട്ടയോടുകൂടിയ സാൽവാർ കമ്മീസോ സാരിയോ​ മാത്രമേ ധരിക്കാവൂ. ആൺകുട്ടികൾ ഒൗദ്യോഗിക വസ്​ത്രമായ ഷർട്ട്​, പാൻറ്​, ഷൂ, സോക്​സ്​, ​െബൽറ്റ്​ എന്നിവ ധരിക്കണം. തണുപ്പുകാലത്ത്​ ജേഴ്​സിയും ധരിക്കാമെന്നാണ്​ നിർദേശം. 

സംസ്​ഥാന സർക്കാറിനു കീഴിലുള്ള കോളജുകൾക്ക്​ കോളജ്​ എജുക്കേഷൻ കമ്മീഷണറേറ്റ്​ നൽകിയ കത്തിലാണ്​ നിർദേശം. വിദ്യാർഥികളുടെ യൂണിഫോമി​​​​െൻറ നിറമെന്താണെന്ന നിർദേശം​ മാർച്ച 12 ന്​ കോളജ്​ പ്രിൻസിപ്പൽമാർ സമർപ്പിക്കണമെന്നും നിഷ്​കർഷിത വേഷമുള്ള സ്​ഥാപനങ്ങളിൽ യൂണിഫോം ഏ​താണെന്ന്​ വ്യക്​തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

അധ്യാപകർക്കും വസ്​ത്രധാരണത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്​ അധികൃതർ. എന്നാൽ പുതിയ നീക്കത്തെ വിദ്യാർഥികളും അധ്യാകരും സാമൂഹിക പ്രവർത്തകരും എതിർത്തു. വിദ്യാഭ്യാസത്തെ ബി.ജെ.പി കാവിവത്​കരിക്കാൻ ശ്രമിക്കുകയാണെന്ന്​ കോൺഗ്രസ്​ വിമർശിച്ചു. 

എന്നാൽ യൂണി​േഫാമിനുള്ള നീക്കം വിദ്യാർഥികളെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയാനാണെന്ന്​ വിദ്യാഭ്യാസ മന്ത്രി കിരൺ മഹേശ്വരി പറഞ്ഞു. പുറത്തു നിന്നുള്ള ആളുകളും പൂർവ വിദ്യാർഥികളും കോളജുകളിൽ കടന്ന്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ടെന്നും ഇത്​ തടയുകയാണ്​ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dress codemalayalam newsRajastan CollegeSalwar KameezSari
News Summary - Only Salwar Kameez, Saris For Girls In Rajastan Colleges - India News
Next Story