Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Only Punjab reported deaths due to oxygen shortage Health Minister tells Lok Sabha
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ തരംഗത്തിൽ...

കോവിഡ്​ തരംഗത്തിൽ ഓക്​സിജൻ കിട്ടാതെ രോഗികൾ മരിച്ചത്​ പഞ്ചാബിൽ മാത്രമെന്ന്​ കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിന്‍റെ തരംഗത്തിൽ ഓക്​സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചത്​ പഞ്ചാബിൽ മാത്രമാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യ ലോക്​സഭയിൽ പറഞ്ഞു. കോവിഡിന്‍റെ രണ്ടാം തരംഗത്തിലെ ഓക്​സിജൻ ക്ഷാമവും മരണവും സംബന്ധിച്ച ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഓക്​സിജൻ ക്ഷാമം മൂലം മരിച്ചവരുടെ കണക്കുകൾ ആവശ്യപ്പെട്ട്​ സംസ്​ഥാനങ്ങൾക്ക്​ കത്തെഴുതിയിരുന്നു. 19 സംസ്​ഥാനങ്ങൾ ഇതിൽ പ്രതികരണം അറിയിച്ചു. അതിൽ പഞ്ചാബ്​ മാത്രമാണ്​ ഓക്​സിജൻ ക്ഷാമം മൂലം ആളുകൾ മരിച്ചുവെന്ന്​ മറുപടി നൽകിയതെന്നും നാലുപേരാണ്​ മരിച്ചതെന്നും മാണ്ഡവ്യ പറഞ്ഞു. കൂടാതെ ഇതിൽ അ​േന്വഷണം പ്രഖ്യാപിച്ചെന്നും മന്ത്രി പറഞ്ഞു.

ഓക്​സിജന്‍റെ പേരിൽ രാജ്യത്ത്​ രാഷ്​ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. നിലവിൽ ഓക്​സിജൻ പ്ലാന്‍റ്​ മുഴുവൻ സംഭരണ ശേഷിയിലും പ്രവർത്തിക്കുന്നുണ്ട്​. ഈ സമയത്ത്​ രാജ്യത്ത്​ ഓക്​സിജൻ പ്രതിസന്ധിയില്ലെന്നും മന്ത്രി ലോക്​സഭയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Oxygen Shortageoxygen shortage death
News Summary - Only Punjab reported deaths due to oxygen shortage Health Minister tells Lok Sabha
Next Story