Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ പ്രശ്​നങ്ങൾ...

കശ്​മീരിലെ പ്രശ്​നങ്ങൾ തീർക്കാൻ മോദിക്കേ കഴിയൂ -മഹ്​ബൂബ മുഫ്​തി

text_fields
bookmark_border
കശ്​മീരിലെ പ്രശ്​നങ്ങൾ തീർക്കാൻ മോദിക്കേ കഴിയൂ -മഹ്​ബൂബ മുഫ്​തി
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ലെ പ്ര​ശ്​​നം തീ​ർ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കേ ക​ഴി​യൂ​വെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ മു​ഖ്യ​മ​ന്ത്രി മ​ഹ്​​ബൂ​ബ മു​ഫ്​​തി. താ​ഴ്​​വ​ര​യി​ലെ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​കാ​തെ സ​ർ​ക്കാ​ർ വി​യ​ർ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ ​പ്ര​സ്​​താ​വ​ന. ​മ​ഹ്​​ബൂ​ബ​യു​ടെ സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട്​ കേ​ന്ദ്രം ഗ​വ​ർ​ണ​ർ ഭ​ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ മോ​ദി​യെ പ്ര​ശം​സി​ച്ച്​​ മ​ഹ്​​ബൂ​ബ രം​ഗ​ത്തു​വ​ന്ന​ത്. 

ലാ​ഹോ​റി​ലേ​ക്ക്​ ര​ണ്ടു വ​ർ​ഷം മു​മ്പ്​ ക്രി​സ്​​മ​സ്​ കാ​ല​ത്ത്​ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്​ മോ​ദി​യു​ടെ ധീ​ര​ത​യാ​ണ്, ദൗ​ർ​ബ​ല്യ​മ​ല്ല കാ​ണി​ക്കു​ന്ന​തെ​ന്ന്​ മ​ഹ്​​ബൂ​ബ പ​റ​ഞ്ഞു. ജ​നം വ​ൻ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​ത്​്. ഇൗ ​വാ​ക്കു​ക​ൾ​ക്ക്​ താ​ൻ വി​മ​ർ​​ശി​ക്ക​പ്പെ​േ​ട്ട​ക്കാം. എ​ന്നാ​ലും, ആ​ർ​ക്കെ​ങ്കി​ലും ജ​മ്മു-​ക​ശ്​​മീ​രി​ലെ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ങ്കി​ൽ അ​ത്​ ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ്. അ​ദ്ദേ​ഹം എ​ന്ത്​ തീ​രു​മാ​നി​ച്ചാ​ലും രാ​ജ്യം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ക്കും -മ​ഹ്​​ബൂ​ബ പ​റ​ഞ്ഞു. ജ​മ്മു-​ക​ശ്​​മീ​രി​ൽ ഒ​രു ഫ്ലൈ ​ഒാ​വ​ർ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. 

ത​​​െൻറ പി​താ​വ്​ മു​ഫ്​​തി മു​ഹ​മ്മ​ദ്​ സ​ഇൗ​ദും മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്​​പേ​യി​യും ഒ​രു​മി​ച്ചു​ന​ട​ത്തി​യ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളും മ​ഹ്​​ബൂ​ബ അ​നു​സ്​​മ​രി​ച്ചു. ആ ​മൂ​ന്നു കൊ​ല്ലം വാ​ജ്​​പേ​യി അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ഉ​റ​പ്പാ​ക്കി​യി​രു​ന്നു​വെ​ന്നും അ​തി​ർ​ത്തി പാ​ത​ക​ൾ തു​റ​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​താ​യും അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​ന​മു​ണ്ടാ​യി​രു​ന്ന​താ​യും അ​വ​ർ ഒാ​ർ​മി​ച്ചു. പ​ക്ഷേ, കേ​ന്ദ്ര​ത്തി​ലും സം​സ്​​ഥാ​ന​ത്തും പി​ന്നീ​ട്​ വ​ന്ന സ​ർ​ക്കാ​റു​ക​ൾ സ്​​ഥി​തി​ഗ​തി ശാ​ന്ത​മാ​ണെ​ന്നും ത​ങ്ങ​ൾ ഒ​ന്നും ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും ക​രു​തി. എ​ന്നാ​ൽ, ക​ശ്​​മീ​രി​ലെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ അ​സ്വ​സ്​​ഥ​ത ഉ​റ​ഞ്ഞു​കൂ​ടു​ക​യാ​യി​രു​ന്നു. അ​തി​​​െൻറ തു​ട​ർ​ച്ച​യാ​ണ്​ ഇ​പ്പോ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​​ത്. 

ക​ഴി​ഞ്ഞ​മാ​സം മ​ഹ്​​ബൂ​ബ ഡ​ൽ​ഹി​യി​ൽ മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു​നേ​രെ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ത​ണു​ത്ത പ്ര​തി​ക​ര​ണ​മാ​ണെ​ന്ന്​ വി​മ​ർ​ശ​നം ഏ​റ്റു​വാ​​ങ്ങേ​ണ്ടി​വ​ന്നി​രു​ന്നു. ബി.​ജെ.​പി​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ടി​നെ​ത്തു​ട​ർ​ന്ന്​ പാ​ർ​ട്ടി​ക്ക്​ ജ​ന​കീ​യ അ​ടി​ത്ത​റ ന​ഷ്​​ട​പ്പെ​ടു​ന്നു​വെ​ന്ന്​ പി.​ഡി.​പി നേ​താ​ക്ക​ളി​ൽ പ​ല​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehbooba
News Summary - Only PM Modi can solve problems in Kashmir
Next Story