Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോഗ്യത ഹരജികൾ...

അയോഗ്യത ഹരജികൾ തീർപ്പാക്കുന്നതിന്​ നിയമനിർമാണത്തിനുള്ള അധികാരം പാർലമെൻറിന്​ - സുപ്രീം കോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യത ഹരജികൾ തീർപ്പാക്കുന്നതിന്​ നിയമനിർമാണത്തിനുള്ള അധികാരം പാർലമെൻറിന്​ ആണെന്ന്​ സുപ്രീംകോടതി. ചീഫ് ജസ്​റ്റിസ് എൻ.വി. രമണ, ജസ്​റ്റിസുമാരായ എ. എസ്. ബോപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചി​‍െൻറതാണ്​ പരാമർശം. പശ്ചിമ ബംഗാൾ കോൺഗ്രസ്​ സംസ്​ഥാന സമിതി അംഗം റാണാജിത് മുഖർജി സമർപ്പിച്ച ഹരജി കേൾക്കുകയായിരുന്നു സുപ്രീംകോടതി.

അയോഗ്യത ഹരജികൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീരുമാനിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ രൂപവത്​കരിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ റാണാജിത് മുഖർജി സുപ്രീംകോടതിയെ സമീപിച്ചതെന്ന്​ അഭിഭാഷകൻ അഭിഷേക് ജെബരാജ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ പരിഗണനകളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സ്പീക്കറുടെ പങ്ക് നിർണായകമാണെന്നും സുപ്രീംകോടതി ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpeakerParliamentsupreme courtdisqualification petitions
News Summary - Only Parliament can frame law for timely disposal of disqualification petitions by Speaker says Supreme Court
Next Story