അഹമദാബാദ്: പക്കോഡയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പരിഹസിച്ച് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ. ഒരു ചായക്കാരന് മാത്രമേ യുവാക്കളോട് പക്കോഡ വിൽക്കുന്നതിനെ കുറിച്ച് ഉപദേശിക്കാനാവൂവെന്ന് ഹർദിക് പട്ടേൽ പറഞ്ഞു.
ഈയിടെ ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദി പക്കോഡ കച്ചവടക്കാരെ പരാമർശിച്ചത്. 200 രൂപക്ക് പക്കോഡ വിൽക്കുന്ന കച്ചവടക്കാരെ നാം തൊഴിലുള്ളവരായി കണക്കാക്കാമോയെന്ന് മോദി ചോദിച്ചിരുന്നു. ഈ പരാമർശത്തെ പരിഹസിച്ചാണ് ഹാർദിക് പട്ടേൽ രംഗത്തെത്തിയത്.