സി.എ.എ: അസമിൽ പൗരത്വം ലഭിച്ചത് മൂന്നുപേർക്ക് മാത്രം -മുഖ്യമന്ത്രി
text_fieldsഹിമന്ത ബിശ്വ ശർമ
ഗുവാഹതി: പൗരത്വ ഭേദഗതി നിയമപ്രകാരം അസമിൽ 12 അപേക്ഷകളിൽ മൂന്ന് വിദേശികൾക്ക് മാത്രമേ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ലക്ഷക്കണക്കിന് വിദേശികൾക്ക് അസമിൽ പൗരത്വം ലഭിക്കുമെന്ന ആശങ്കക്കിടയിലാണ് അപേക്ഷകളുടെ എണ്ണം വളരെ കുറവാണെന്ന വിവരം മുഖ്യമന്ത്രി പുറത്തുവിട്ടത്.
ഈ സാഹചര്യത്തിൽ സി.എ.എയെക്കുറിച്ച് ചർച്ച ചെയ്യുന്നത് വ്യർഥമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതുതായി പരത്വം ലഭിച്ചവർ ഏത് രാജ്യത്തുനിന്ന് വന്നവരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ശേഷിക്കുന്ന ഒമ്പത് അപേക്ഷകൾ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

