ശ്രീനഗർ ഉപതെരഞ്ഞെടുപ്പ്: റീപോളിങ് രണ്ട് ശതമാനം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗർ ലോക്സഭ മണ്ഡലത്തിലെ 38 പോളിങ് സ്റ്റേഷനുകളിൽ നടന്ന റീ പോളിങ്ങിലും വോട്ടിങ് ശതമാനത്തിൽ റെക്കോഡ് താഴ്ച. വ്യാഴാഴ്ച നടന്ന വോെട്ടടുപ്പിൽ ഇവിടത്തെ പോളിങ് ശതമാനം കേവലം രണ്ടാണ്. കഴിഞ്ഞ ഞായറാഴ്ച നടന്ന വോെട്ടടുപ്പിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് 38 പോളിങ് സ്റ്റേഷനുകളിൽ വീണ്ടും പോളിങ്ങിന് തെര. കമീഷൻ നിർദേശിച്ചത്. മണ്ഡലത്തിലെ മൊത്തം പോളിങ് ശതമാനം 7.13 ആണ്. തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും.
വ്യാഴാഴ്ചത്തെ വോെട്ടടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 38 പോളിങ് സ്റ്റേഷനുകളിലായി 34,169 പേർക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. ഇതിൽ 709 പേർ വോട്ട് രേഖപ്പെടുത്തി. ബുധ്ഗാം ജില്ലയിലെ സോയിബാഗിൽ കല്ലേറ് നടന്നെങ്കിലും ആക്രമികളെ ഉടൻതന്നെ പൊലീസ് ഒാടിച്ചു. ചില സ്റ്റേഷനുകളിൽ പി.ഡി.പിയുടെയും നാഷനൽ കോൺഗ്രസിെൻയും പ്രവർത്തകൾ തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലും ഏതാനും സമയത്തിനുശേഷം ഇവിടെയെല്ലാം ശാന്തമായി. കഴിഞ്ഞയാഴ്ചത്തെ വോെട്ടടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
