Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി ഹോട്ടലുകളെ...

മലയാളി ഹോട്ടലുകളെ ലക്ഷ്യമിട്ടുള്ള ഒാൺലൈൻ തട്ടിപ്പ്​ ബംഗളൂരുവിലും

text_fields
bookmark_border
online-theft
cancel

ബംഗളൂരു: കേരളത്തിലെ ഹോട്ടലുകളെ ഇരയാക്കി ഒാൺലൈൻ തട്ടിപ്പ്​ നടത്തിയ ഉത്തരേന്ത്യൻ സംഘം ബംഗളൂരുവിലെ മലയാളി ഹോ ട്ടലുകളെയും ലക്ഷ്യമിടുന്നു. പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി ഭക്ഷണത്തിന്​ ഒാർഡർ ചെയ്​ത ശേഷം പണം ഒാൺലൈനായി അടക്കാനെന്നു​ പറഞ്ഞ്​ അക്കൗണ്ട്​ വിവരങ്ങൾ ശേഖരിച്ച്​ പണം അപഹരിക്കുന്ന സംഘമാണ്​ തട്ടിപ്പിനു പിന്നിൽ. മലയാളിക ളുടെ ഉടമസ്​ഥതയിലുള്ള മോറിസ്​ റസ്​റ്റാറൻറി​ന്‍റെ ബംഗളൂരു അൾസൂർ ബ്രാഞ്ചിലേക്കാണ്​ ശനിയാഴ്​ച രാത്രി തട്ടിപ്പ ുകാര​ന്‍റെ ഫോൺവിളിയെത്തിയത്​. എന്നാൽ, സംശയം തോന്നിയ ജീവനക്കാർ അക്കൗണ്ട്​ വിവരം കൈമാറാതിരുന്നതിനാൽ പണം നഷ്​ ടമായില്ല.

ശനിയാഴ്​ച രാത്രി 10.30ഒാടെയാണ്​ മോറിസ്​ റസ്​റ്റാറന്‍റിലേക്ക്​ അജ്ഞാത വിളി വരുന്നത്​. നന്നായി ഹിന്ദി സംസാരിക്കുന്നയാൾ താൻ ആർമി ജീവനക്കാരനാണെന്ന്​​ പരിചയപ്പെടുത്തി. പിസയുണ്ടോ എന്നാണ്​ ആദ്യം ചോദിച്ചത്​. ഇല്ലെന്നറിയിച്ചപ്പോൾ 10 ബർഗറിന്​ ഒാർഡർ ചെയ്​തു. കാശ്​ ഒാൺലൈനായി അടക്കാമെന്നും അതിനായി എ.ടി.എം കാർഡി​ന്‍റെ രണ്ടുവശവും വാട്​സ്​ആപ്പിൽ നൽകണമെന്നുമായിരുന്നു ആവശ്യം. ഒാർഡറി​ന്‍റെ കൂടെ ​ൈസ്വപിങ്​ ​െമഷീൻ കൊടുത്തുവിടാമെന്ന്​ ഹോട്ടലുകാർ അറിയിച്ചപ്പോൾ വീട്ടിൽ കുട്ടികൾ മാത്രമേയുള്ളൂവെന്നും അവരുടെ കൈയിൽ കാർഡും കാശുമില്ലെന്നും താൻ പുറത്താണെന്നുമായിരുന്നു മറുപടി. വേണമെങ്കിൽ ഹോട്ടലിൽ വന്ന്​ ഒാർഡർ സ്വീകരിക്കാൻ ആളെ അയക്കാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.

എന്നാൽ, കഴിഞ്ഞ ദിവസം ‘മാധ്യമം’ പത്രത്തിൽ ഇത്തരം തട്ടിപ്പ്​ സംബന്ധിച്ച വാർത്ത വന്നത്​ ശ്രദ്ധയിൽപെട്ടിരുന്ന ​േഹാട്ടൽ ഇൻ ചാർജ്​ കൂത്തുപറമ്പ്​ സ്വദേശി ജലീൽ, ഒാർഡർ വിളിയിൽ സംശയം തോന്നി ജാഗ്രത പ​ുലർത്തിയതിനാൽ എ.ടി.എം കാർഡ്​ വിവരങ്ങൾ കൈമാറിയില്ല.
ഹരിയാന, ഡൽഹി പ്രാദേശിക ചുവയുള്ള ഹിന്ദിയിലാണ്​ തട്ടിപ്പുകാരൻ സംസാരിച്ചതെന്നും സംശയങ്ങൾക്കിട നൽകാത്ത വിധമാണ്​ ഇയാളുടെ സംസാരരീതിയെന്നും ജലീൽ പറഞ്ഞു.

എ.ടി.എം കാർഡി​ന്‍റെ ഫോ​േട്ടാ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടതിനൊപ്പം അതി​ന്‍റെ മാതൃകക്കായി ഒരു എ.ടി.എം കാർഡി​ന്‍റെ രണ്ടുവശവും തട്ടിപ്പുകാരൻ ജലീലിന്​ അയച്ച​ു നൽകിയിരുന്നു. പ്രമോദ്​ കുമാർ എ.കെ എന്നയാളുടെ പേരിലുള്ള എ.ടി.എം കാർഡാണ്​ അയച്ചത്​. കേരളത്തിൽ തട്ടിപ്പിനിരയായ ഏതെങ്കിലും ഹോട്ടലുകാരുടെ എ.ടി.എം കാർഡാകാം ഇതെന്ന്​ കരുതുന്നു. 9783540417 എന്ന നമ്പറിലാണ്​ ഹോട്ടലിലേക്ക്​ വിളി വന്നത്​. ഇതേ നമ്പറിൽ വാട്​സ്​ആപ്​ അക്കൗണ്ടുമുണ്ട്. ട്രൂ കാളറിൽ പരിശോധിച്ചപ്പോൾ വാജിദ്​ ഖാൻ എന്നപേരിലാണ്​ നമ്പർ പ്രത്യക്ഷപ്പെടുന്നതെന്നും ജലീൽ പറഞ്ഞു.

കേരളത്തിൽ ഇതേരീതിയിൽ വ്യാപകമായി തട്ടിപ്പ്​ നടന്നതിനു പിന്നാലെയാണ്​ ബംഗളൂരുവിലും മലയാളി ഹോട്ടലുകളെയും റസ്​റ്റാറന്‍റുകളെയും ലക്ഷ്യമിട്ട്​ സംഘം നീങ്ങുന്നത്​. പട്ടാളക്കാരനെന്നു​ പരിചയപ്പെടുത്തി ഹോട്ടലുകളിലെത്തി ഭക്ഷണത്തിന്​ ഒാർഡർ ചെയ്​തശേഷം, പണമെടുക്കാത്തതിനാൽ അക്കൗണ്ട്​ നമ്പർ ചോദിച്ച്​ പോകുന്നയാൾ ഒാൺലൈനിലൂടെ അക്കൗണ്ട്​ തട്ടിപ്പ്​ നടത്തുന്നതായി കേരള ഹോട്ടൽ ആൻഡ്​​ റസ്​റ്റാറന്‍റ് അസോസിയേഷൻ പൊലീസിന്​ പരാതി നൽകിയിരുന്നു.

തൃശൂർ, കോഴിക്കോട്​, ആലപ്പുഴ, വയനാട്​ എന്നിവിടങ്ങളിലും സമാന തട്ടിപ്പ്​ അരങ്ങേറിയിരുന്നു. പലർക്കും അക്കൗണ്ടിൽ നിന്ന്​ പണം നഷ്​ടമായതായും തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്നും പൊലീസ്​ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online theftBangaloreBangalore Online TheftMalayali Hotel
News Summary - Online Theft against Malayali Hotels in Bangalore -India News
Next Story