Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികലയുടെ മുഖ്യമന്ത്രി...

ശശികലയുടെ മുഖ്യമന്ത്രി പദവിക്കെതിരെ ഒപ്പുശേഖരണം

text_fields
bookmark_border
ശശികലയുടെ മുഖ്യമന്ത്രി പദവിക്കെതിരെ ഒപ്പുശേഖരണം
cancel

ചെന്നൈ: ജയലളിതയുടെ തോഴി ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെ എതിരെ സമൂഹത്തിന്‍െറ വിവിധി മേഖലകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നു. പൊതുപ്രവര്‍ത്തന പാരമ്പര്യമില്ലാതെ നേതാവിന്‍െറ സഹായിയായി നിന്നൊരാള്‍ പെട്ടൊന്നൊരുനാള്‍ സംസ്ഥാനത്തിന്‍െറ ഭരണതലപ്പത് എത്തുന്നതാണ് ചോദ്യംചെയ്യപ്പെടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ സിനിമാ മേഖലയും സാമൂഹ്യ മാധ്യമങ്ങളിലും എതിര്‍പ്പ് കനക്കുകയാണ്. ഓണ്‍ലൈന്‍ സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ശശികലക്കെതിരെ 15 മിനിറ്റല്‍ പതിനായിരം ഒപ്പിട്ടു.

ശശികലക്ക് മുഖ്യമന്ത്രി പദവി നല്‍കരുതെന്ന പരാതിയില്‍ 19,000 പേര്‍ പിന്തുണച്ചതായി സൈറ്റ് അവകാശപ്പെട്ടു. പരാതികള്‍ രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നല്‍കിയതായി സൈറ്റ് അറിയിച്ചു. ശശികലയുടെയും കുടുംബം ഉള്‍പ്പെട്ട മണ്ണാര്‍ഗുഡി മാഫിയയുടെയും ചരിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശശികലയെ തമിഴകത്തിന് വേണ്ടെ തലക്കെട്ടിലാണ് സന്ദേശങ്ങള്‍ പരക്കുന്നത്. യുവാക്കളും വിദ്യാര്‍ഥികളും കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

ജെല്ലിക്കെട്ട് പ്രക്ഷോഭം പോലെ സമാനമായ യുവജന പ്രക്ഷോഭം സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. തമിഴ് മക്കള്‍ ബുദ്ധി ശൂന്യന്‍മാരാണോ എന്ന് മണ്ണാര്‍ഗുഡി മാഫിയ കരുതുന്നണ്ടോ. ഈ ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തണം. ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ കണ്ട അതേ ഒത്തൊരുമയോടെ യുവാക്കള്‍ ഈ അസംബന്ധത്തെ എതിര്‍ക്കണമെന്ന് രഞ്ജിനി തമിഴ് മക്കളോട് ആവശ്യപ്പെട്ടു.  

ജയലളിതയുടെ കാലത്ത് എ.ഐ.എ.ഡി.എം.കെ പുറത്താക്കിയ രാജ്യസഭ എം.പി ശശികല പുഷ്പ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി രംഗത്തെത്തുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ശശികലയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ചത് തെറ്റാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശശികലക്കെതിരായ കേസുകളില്‍ വിധി പുറത്തുവരാനിരിക്കെ മുഖ്യമന്ത്രിയായി അവകാശവാദമുന്നയിക്കുന്നത് അംഗീകരിക്കരിക്കരുതെന്ന ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനും ശശികല പുഷ്പ കത്തയച്ചു.

പാര്‍ട്ടിക്ക് വേണ്ടി അടിസ്ഥാനപരമായി ഒന്നും ചെയ്യത്തയാളെ ആണ് മുഖ്യമന്ത്രിയാക്കുന്നതെന്നും പുഷ്പ ആരോപിക്കുന്നു.
എ.െഎ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചത് നടപടിക്രമങ്ങള്‍ പാലിക്കാതെ ആണെന്ന് ആരോപിച്ച് നേരത്തെ, പുഷ്പ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കമീഷന്‍ പാര്‍ട്ടിയോട് വിശദീകരണം തേടിയിരുന്നു.

അതേസമയം, ജയലളിതയുടെ പിറന്നാള്‍ദിനമായ ഫെബ്രുവരി 24-ന് പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് സഹോദരപുത്രി ദീപ പറഞ്ഞു. ജയലളിത തുടങ്ങിവെച്ച ജനക്ഷേമ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu chief ministerSasikala Natarajan
News Summary - online sign against sasikala tamilnadu chief minister post
Next Story