Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ റമ്മി...

ഓൺലൈൻ റമ്മി പാപ്പരാക്കി; പൊലീസുകാരൻ സ്വയം വെടിവെച്ച്​ മരിച്ചു

text_fields
bookmark_border
ഓൺലൈൻ റമ്മി പാപ്പരാക്കി; പൊലീസുകാരൻ സ്വയം വെടിവെച്ച്​ മരിച്ചു
cancel

കോയമ്പത്തൂർ: ഓൺലൈൻ റമ്മി കളിച്ച്​ ലക്ഷങ്ങൾ തുലച്ച പൊലീസുകാരൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവെച്ച്​ മരിച്ചു. വിരുതുനഗർ സ്വദേശി കാളിമുത്തുവാണ്​ (29) ജീവനൊടുക്കിയത്​. കോയമ്പത്തൂർ ഗാന്ധിപുരം ജയിൽ മൈതാനത്ത്​ സർക്കാർ പ്രദർശനമേളയിൽ തമിഴ്​നാട്​ പൊലീസ്​ പവലിയനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ചകേട്ട്​ ഓടിയെത്തിയ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയറിന്‍റെ ഭാഗത്താണ്​ വെടിവെച്ചത്. മാസങ്ങളായി ഓൺലൈൻ റമ്മിയിൽ മുഴുകിയിരുന്ന കാളിമുത്തു നിരവധി പേരിൽനിന്ന്​ കടം വാങ്ങിയിരുന്നു. മൊത്തം 20 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ്​ കുടുംബാംഗങ്ങളോട് പറഞ്ഞത്. ​ ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം ബാധിച്ച നിലയിലായിരുന്നു കാളിമുത്തുവെന്ന് പൊലീസ്​ കേന്ദ്രങ്ങൾ അറിയിച്ചു. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Rummy Game
News Summary - Online Rummy Game: Police man suicide
Next Story