Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറ്​ സമിതികളുടെ...

പാർലമെൻറ്​ സമിതികളുടെ ഓൺലൈൻ യോഗത്തിനും​ വിലക്ക്​; രഹസ്യാത്​മകത നഷ്​ടപ്പെടുമെന്ന്​

text_fields
bookmark_border
പാർലമെൻറ്​ സമിതികളുടെ ഓൺലൈൻ യോഗത്തിനും​ വിലക്ക്​; രഹസ്യാത്​മകത നഷ്​ടപ്പെടുമെന്ന്​
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരി കണക്കിലെടുത്ത് വിഡിയോ കോൺഫറൻസ്​ മുഖേന പാർലമെൻറി​െൻറ സ്​റ്റാൻഡിങ്​ കമ്മിറ്റികൾ യോഗം ചേരുന്നതിന്​ ലോക്​സഭ സ്​പീക്കർ ഓം ബിർലയും രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവും അനുമതി നിഷേധിച്ചു.

സഭാ സമിതികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ വിഡിയോ കോൺഫറൻസായി യോഗങ്ങൾ നടത്തണമെന്ന്​ വിവിധ പ്രതിപക്ഷ പാർട്ടികളും സർക്കാറിനെ അനുകൂലിക്കുന്ന ചില കക്ഷികളും ആവശ്യപ്പെട്ടിരുന്നു. പാർലമെൻറ്​ സമ്മേളനങ്ങളുടെ ഇടവേളകളിൽ സഭാ സമിതികൾ ചേർന്ന്​ നിയമാനുസൃത പ്രവർത്തനം മുന്നോട്ടു നീക്കുന്ന പതിവ്​ കോവിഡ്​ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്​.

വെർച്വൽ മീറ്റിങ്​ നടത്തുന്നത്​ സാ​ങ്കേതിക തടസ്സങ്ങളും രഹസ്യാത്​മകത നഷ്​ടപ്പെടുമെന്ന വാദവുമാണ്​ സഭാധ്യക്ഷന്മാർ മുന്നോട്ടുവെച്ചിരിക്കുന്നത്​. കോവിഡ്​ പടർച്ച ഒതുങ്ങി സാധാരണ നില കൈവരിക്കുന്ന മുറക്ക്​ സഭാ സമിതി യോഗങ്ങൾ നടത്താമെന്നാണ്​ അവരുടെ നിലപാട്​.

പാർലമെൻറ്​ മന്ദിരത്തി​െൻറ നിർമാണം ചട്ടങ്ങൾ ലംഘിച്ചു നടത്തുന്ന സർക്കാർ, സഭാസമിതി പ്രവർത്തനം വെറും സാ​ങ്കേതികതയുടെ പേരു പറഞ്ഞു തടസ്സപ്പെടുത്തുകയാ​ണ്​ ചെയ്യുന്നതെന്ന്​ പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ​നിരവധി വിഡിയോ കോൺഫറൻസുകൾ നടത്തുന്നുണ്ട്​. എന്നാൽ 30ഓളം എം.പിമാർ പ​ങ്കെടുക്കുന്ന സഭാ സമിതികൾ ഈ രൂപത്തിൽ നടത്താൻ കഴിയില്ലെന്നത്​ ബാലിശമാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ജയ്​റാം രമേശ്​ പറഞ്ഞു. ഇന്ത്യയിലല്ലാതെ ലോകത്ത്​ മറ്റൊരിടത്തും പാർലമെൻറ്​ അതി​െൻറ ചുമതലകളിൽ നിന്ന്​ ഇത്തരത്തിൽ ഒഴിഞ്ഞു മാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസും യു.കെയും അടക്കം ജനാധിപത്യ രാജ്യങ്ങൾ പുതിയ സാഹചര്യത്തിൽ പാർലമെൻററി പ്രവർത്തനത്തിന്​ വിഡിയോ കോൺഫറൻസിങ്​ അനുവദിക്കുന്നുണ്ട്​. രാജ്യസുരക്ഷ അടക്കം സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന മന്ത്രിസഭ യോഗം പോലും വിഡിയോ കോൺഫറൻസായി നടത്തുന്നു​േമ്പാൾ തന്നെയാണ്​ സഭാസമിതികളുടെ പ്രവർത്തനത്തിന്​ വിലക്ക്​. ഇത്​ പ്രതിപക്ഷത്തി​െൻറ റോൾ ഒന്നുകൂടി ചുരുക്കാനുള്ള തന്ത്രമായും പ്രതിപക്ഷ നേതാക്കൾ കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian democracycovid 19parliament
News Summary - Online meetings of parliamentary committees are also banned
Next Story