Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:58 PM GMT Updated On
date_range 2022-01-10T23:28:11+05:30ഓൺലൈൻ ചൂതാട്ടം: ചെന്നൈയിൽ ബ്രൗസിങ് സെന്റർ ഉടമ ആത്മഹത്യ ചെയ്തു
text_fieldsചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങൾ തുലച്ചതിൽ മനംനൊന്ത് ബ്രൗസിങ് കേന്ദ്രം ഉടമ ചെന്നൈ കോയമ്പേട് സേമാത്തമൻ നഗർ ദിനേഷ് (41) വീട്ടിൽ തൂങ്ങിമരിച്ചു.
41 ലക്ഷം രൂപ കടബാധ്യതയുണ്ടെന്നും ഇത് തനിക്ക് തിരിച്ചുനൽകാനാവാത്ത അവസ്ഥയിലാണ് തീരുമാനമെന്നും ആത്മഹത്യകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ 12 പേരാണ് ഇത്തരത്തിൽ ജീവനൊടുക്കിയതെന്നും ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ തമിഴ്നാട് സർക്കാർ നിയമം കൊണ്ടുവരണമെന്നും പാട്ടാളി മക്കൾ കക്ഷി നേതാവും മുൻ കേന്ദ്ര ആരോഗ്യമന്ത്രിയുമായ അൻപുമണി രാമദാസ് ആവശ്യപ്പെട്ടു.
Next Story