Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓ​ൺ​ലൈ​ൻ, ഓ​ഫ്​​ലൈ​ൻ...

ഓ​ൺ​ലൈ​ൻ, ഓ​ഫ്​​ലൈ​ൻ ടാ​ക്സി നി​ര​ക്കു​ക​ൾ ഏ​കീ​ക​രി​ച്ച് ക​ർ​ണാ​ട​ക

text_fields
bookmark_border
ഓ​ൺ​ലൈ​ൻ, ഓ​ഫ്​​ലൈ​ൻ ടാ​ക്സി  നി​ര​ക്കു​ക​ൾ ഏ​കീ​ക​രി​ച്ച് ക​ർ​ണാ​ട​ക
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഓ​ൺ​ലെ​ൻ, ഓ​ഫ് ലൈ​ൻ ടാ​ക്സി സ​ർ​വി​സ് നി​ര​ക്ക് ഏ​കീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ ഗ​താ​ഗ​ത വ​കു​പ്പ്, പു​തി​യ നി​ര​ക്ക് ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ആ​പ് ഉ​പ​യോ​ഗി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന ഊ​ബ​ർ, ഒ​ല, ന​മ്മ യാ​ത്രി പോ​ലെ​യു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ​യും സാ​ധാ​ര​ണ സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ​യും യാ​ത്രാ​നി​ര​ക്ക് ഒ​ന്നാ​വും. ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ പു​തി​യ ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

മു​മ്പ് ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളു​ടെ​യും ഓ​ഫ്​​ലൈ​ൻ ടാ​ക്സി​ക​ളു​ടെ​യും യാ​ത്രാ നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് പ്രി​യ​മേ​റി​യ​തോ​ടെ ഓ​ഫ്​​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് സ​ർ​വി​സു​ക​ൾ കു​റ​ഞ്ഞി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ ടാ​ക്സി തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ സ​മ​രം ന​ട​ത്തു​ക​യും സ​ർ​ക്കാ​റി​ന് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ല്ലാ ത​രം ടാ​ക്സി​ക​ളു​ടെ​യും നി​ര​ക്ക് ഏ​കീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​താ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​യ​ത്. നേ​ര​ത്തെ ര​ണ്ടു കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ് ടാ​ക്സി നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം, വാ​ഹ​ന​ത്തി​ന്‍റെ വി​ല ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത് മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ലേ​ക്ക് മാ​റും. 10 ല​ക്ഷ​ത്തി​ന് താ​ഴെ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​രു കാ​റ്റ​ഗ​റി​യി​ലാ​ണു​ള്ള​ത്. ഇ​വ​ക്ക് മി​നി​മം നി​ര​ക്കാ​യി 100 രൂ​പ നി​ശ്ച​യി​ച്ചു. നാ​ലു കി​ലോ​മീ​റ്റ​ർ വ​രെ ഈ ​നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ക. പി​ന്നീ​ടു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 24 രൂ​പ വീ​തം ഈ​ടാ​ക്കും.

10 ല​ക്ഷം മു​ത​ൽ 15 ല​ക്ഷം വ​രെ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ര​ണ്ടാം കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ക. ഇ​വ​ക്ക് 115 രൂ​പ​യാ​ണ് മി​നി​മം നി​ര​ക്ക്. നാ​ലു​കി​ലോ​മീ​റ്റ​ർ വ​രെ ഇ​തേ ചാ​ർ​ജ് ഈ​ടാ​ക്കും. പി​ന്നീ​ടു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 28 രൂ​പ​യും ന​ൽ​ക​ണം. 15 ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ വി​ല​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ലു കി​ലോ​മീ​റ്റ​റി​ന് ചു​രു​ങ്ങി​യ​ത് 130 രൂ​പ​യാ​ണ് നി​ര​ക്ക്. അ​ധി​കം വ​രു​ന്ന ഓ​രോ കി​ലോ​മീ​റ്റ​റി​നും 32 രൂ​പ വീ​തം അ​ധി​കം ന​ൽ​ക​ണം. നി​ശ്ച​യി​ച്ച നി​ര​ക്കി​ൽ അ​ധി​ക​തു​ക ഒ​രു ടാ​ക്സി സ​ർ​വി​സു​കാ​രും ഈ​ടാ​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ടാ​ക്സി​ക​ളു​ടെ വെ​യി​റ്റി​ങ് ചാ​ർ​ജും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു മി​നി​റ്റ് വ​രെ വെ​യി​റ്റി​ങ് ചാ​ർ​ജ് സൗ​ജ​ന്യ​മാ​ണ്. പി​ന്നീ​ടു​ള്ള ഓ​രോ മി​നി​റ്റി​നും ഓ​രോ രൂ​പ വീ​തം യാ​ത്ര​ക്കാ​ര​ൻ അ​ധി​കം ന​ൽ​ക​ണം. ഇ​തി​നു പു​റ​മെ, ആ​പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​നം ജി.​എ​സ്.​ടി തു​ക യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് ഈ​ടാ​ക്കാം.

ടോ​ൾ പ്ലാ​സ വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ൽ ടോ​ൾ ചാ​ർ​ജും ഈ​ടാ​ക്കാം. അ​ർ​ധ​രാ​ത്രി 12 മു​ത​ൽ പു​ല​ർ​ച്ച ആ​റു​വ​രെ​യു​ള്ള സ​മ​യ​ത്ത് ടാ​ക്സി ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് 10 ശ​ത​മാ​നം അ​ധി​ക ചാ​ർ​ജും ഈ​ടാ​ക്കാ​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പു​തി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaOnline-offline taxi rates
News Summary - Online and offline taxi Rates are inclusive of Karnataka
Next Story