Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ ഉള്ളിവില...

തമിഴ്​നാട്ടിൽ ഉള്ളിവില താഴോട്ട്​; ഇൗ​ജി​പ്​​തി​ൽ​നി​ന്ന്​ സ​വാ​ള ഇ​റ​ക്കു​മ​തി തു​ട​ങ്ങി

text_fields
bookmark_border
തമിഴ്​നാട്ടിൽ ഉള്ളിവില താഴോട്ട്​; ഇൗ​ജി​പ്​​തി​ൽ​നി​ന്ന്​ സ​വാ​ള ഇ​റ​ക്കു​മ​തി തു​ട​ങ്ങി
cancel

ചെ​ന്നൈ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​ള്ളി ഇ​റ​ക്കു​മ​തി തു​ട​ങ്ങി​യ​തോ​ടെ ത​മി​ഴ്​​നാ​ട്ടി​ൽ ഉ​ള്ളി​വി​ല കു​റ​യു​ന്നു. ത​മി​ഴ്​​നാ​ട്ടി​ലും ആ​ന്ധ്ര​യി​ലും ആ​ഭ്യ​ന്ത​ര വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഇൗ​ജി​പ്​​തി​ൽ​നി​ന്ന്​ തി​രു​ച്ചി ഉ​ൾ​പ്പെ​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ മൊ​ത്ത വി​പ​ണി​ക​ളി​ലേ​ക്ക്​ ട​ൺ​ക്ക​ണ​ക്കി​ന്​ സ​വാ​ള​യാ​ണ്​ എ​ത്തി​യ​ത്.

നാ​സി​ക്കി​ൽ​നി​ന്നും ഉ​ള്ളി ലോ​ഡു​ക​ളെ​ത്തി. തി​രു​ച്ചി​യി​ൽ ഉ​ള്ളി​ മൊ​ത്ത​വി​ല കി​ലോ​ക്ക്​ 100 രൂ​പ​യാ​യി കു​റ​ഞ്ഞു. വി​ല കു​റ​യു​ന്ന​തി​നാ​ൽ ച​ന്ത​ക​ളി​ൽ വ്യാ​പാ​രം കു​റ​ഞ്ഞി​ട്ടു​മു​ണ്ട്. കി​ലോ​ക്ക്​ 20 രൂ​പ മു​ത​ൽ 30 രൂ​പ വ​രെ ഒ​റ്റ​യ​ടി​ക്ക്​ കു​റ​ഞ്ഞ​തോ​ടെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ ഉ​ള്ളി വാ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ്. വി​ല ഇ​നി​യും കു​റ​ഞ്ഞേ​ക്കു​മെ​ന്നാ​ണ്​ വി​പ​ണി​യി​ലെ സൂ​ച​ന.

ഒ​രു​ഘ​ട്ട​ത്തി​ൽ 200 രൂ​പ ക​ട​ന്ന സ​വാ​ള​യു​ടെ വി​ല നി​ല​വി​ൽ 150 രൂ​പ​യി​ലും ചെ​റി​യ ഉ​ള്ളി​യു​ടേ​ത്​ 160 രൂ​പ​യി​ലു​മെ​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്​​നാ​ട്ടി​ൽ വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ച​തോ​ടെ ഉ​ള്ളി​വി​ല പ​ടി​പ​ടി​യാ​യി കു​റ​യു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി തി​ങ്ക​ളാ​ഴ്​​ച കോ​യ​മ്പ​ത്തു​രി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduonion price
News Summary - Onion price tamil nadu-kerala news
Next Story